Monday, September 24, 2018 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

നവമാധ്യമത്തില്‍ അധിക്ഷേപകരമായ പോസ്‌റ്റ്‌; തൊടുപുഴ സി.ഐക്കെതിരേ കേസ്‌

തൊടുപുഴ: കോണ്‍ഗ്രസ്‌-കെ.എസ്‌.യു. നേതാക്കള്‍ക്കെതിരേ ആക്ഷേപാര്‍ഹമായ പോസ്‌റ്റിട്ട സി.ഐക്കെതിരേ കോടതി കേസെടുത്തു.
കോണ്‍ഗ്രസ്‌ തൊടുപുഴ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജാഫര്‍ഖാന്‍ മുഹമ്മദ്‌, ഇടുക്കി ഡി.സി.സി. ജനറല്‍ സെക്രട്ടറി ജിയോ മാത്യു, കെ.എസ്‌.യു. സംസ്‌ഥാന സെക്രട്ടറി മാത്യു കെ.ജോണ്‍ എന്നിവര്‍ക്കെതിരേ സി.ഐ: എന്‍.ജി. ശ്രീമോന്‍ വാട്ട്‌സാപ്പ്‌ വഴി പ്രചരിപ്പിച്ച വ്യക്‌തിഹത്യ ചെയ്യുന്ന പോസ്‌റ്റിട്ടതിനെതിരേ സി.ജെ.എം. കോടതിയില്‍ സെബാസ്‌റ്റ്യന്‍ കെ.ജോസ്‌ മുഖേന മാത്യു കെ.ജോണ്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ കോടതി കേസെടുത്തത്‌.
2017 ജൂലൈ ആറിന്‌ കെ.എസ്‌.യു. സ്വാശ്രയ വിദ്യാഭ്യാസ സമരത്തോടനുബന്ധിച്ചു പോലീസ്‌ കോണ്‍ഗ്രസ്‌ നേതാക്കളെയും കെ.എസ്‌.യു. പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ്‌ സി.ഐ. അദ്ദേഹത്തിന്റെ സ്വകാര്യ മൊബൈല്‍ ഫോണിലൂടെ ജിയോ മാത്യു, ജാഫര്‍ഖാന്‍ മുഹമ്മദ്‌, മാത്യു കെ.ജോണ്‍ എന്നിവരെ അപമാനിക്കുംവിധം വ്യക്‌തിപരമായ ആക്ഷേപങ്ങള്‍ പോസ്‌റ്റ്‌ ചെയ്‌തത്‌.
ഇത്‌ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാവുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ സി.ഐക്കെതിരേ തൊടുപുഴ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ മാത്യു കെ.ജോണ്‍ പരാതി സമര്‍പ്പിച്ചത്‌.
ഹര്‍ജിക്കാരന്‍ പ്രചാരണം നടത്തിയ സി.ഐയുടെ നമ്പറില്‍ നിന്നുമാണെന്നുള്ള കണക്ഷനുള്ള സ്വകാര്യ കമ്പനിയുടെ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സമര്‍പ്പിച്ച തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ ഐ.ടി.ആക്‌ട്‌ പ്രകാരം കേസെടുത്തത്‌. തുടര്‍ നടപടികള്‍ക്കായി നവംബര്‍ 29 ലേക്ക്‌ കേസ്‌ മാറ്റി.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW