Thursday, November 15, 2018 Last Updated 38 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌ പിന്‍വലിക്കണം: കേരളാ കോണ്‍ഗ്രസ്‌

തൊടുപുഴ: മലയോര മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞ ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌ പിന്‍വലിക്കണമെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ എം.ജെ. ജേക്കബ്‌ ആവശ്യപ്പെട്ടു.
ജില്ലയില്‍ ഉള്‍പ്പെടെ മലയോര മേഖലകളിലെ പശ്‌ചിമഘട്ടങ്ങളില്‍ വീടുകള്‍ ഉള്‍പ്പടെ പുതിയ നിര്‍മാണങ്ങള്‍ക്കു പ്രത്യേക അനുമതി വാങ്ങണമെന്ന സംസ്‌ഥാന ചീഫ്‌ സെക്രട്ടറിയുടെ ഏകപക്ഷീയമായ ഉത്തരവാണെന്നും ഇത്‌ ഗാഡ്‌ഗില്‍-കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ തിരിച്ചു വരവിന്‌ ഇടവരുത്തുമെന്ന്‌ അദേഹം പറഞ്ഞു. ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയുള്ളതാണ്‌. ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌ ഫലത്തില്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പിന്‍വാതിലിലൂടെ നടപ്പിലാക്കുന്നതിന്‌ തുല്യമാണ്‌. ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ ഇനി പുതിയ വീടുകള്‍ നിര്‍മിക്കണമെങ്കില്‍ പരിസ്‌ഥിതി ക്ലിയറന്‍സും വിവിധ വകുപ്പുകളുടെയും സാങ്കേതിക സമിതികളുടെയും അനുമതി വാങ്ങേണ്ടി വരും.
ജില്ലയില്‍ ഭൂമിയുമായി ബന്ധപ്പെട്ട യാതൊരുവിധ ജോലികളും ചെയ്യാന്‍ കഴിയാത്ത സ്‌ഥിതി ഉത്തരവിലൂടെ നിലവില്‍ വന്നിരിക്കുകയാണ്‌.
വി.എസ്‌. അച്യുതാനന്ദന്‍ നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയും മുഖ്യമന്ത്രി നടത്തിയ പ്രസംഗവും കൂടി കൂട്ടി വായിച്ചാല്‍ ഉത്തരവിന്റെ മറവില്‍ പതിയിരിക്കുന്ന അപകടം കാണണം. മലയോര കര്‍ഷകര്‍ രണ്ടാം അതിജീവന സമരത്തിനു തയാറാകേണ്ടി വരുമെന്നും കര്‍ഷക വിരുദ്ധമായ ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌ പിന്‍വലിക്കണമെന്നും ജേക്കബ്‌ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW