Tuesday, September 25, 2018 Last Updated 46 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.40 AM

കുന്നുകര പഞ്ചായത്തില്‍ സാന്ത്വനവുമായി ഗുലാം നബി ആസാദ്‌

uploads/news/2018/09/244951/2.jpg

നെടുമ്പാശേരി: വെള്ളപ്പൊക്കം വ്യാപക ദുരന്തം വിതച്ച കുന്നുകര പഞ്ചായത്തില്‍ സാന്ത്വനവുമായി രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ ഗുലാം നബി ആസാദ്‌ എത്തി. പഞ്ചായത്തില്‍ പ്രളയം തകര്‍ത്ത പ്രദേശങ്ങളില്‍ അദ്ദേഹം പര്യടനം നടത്തി. ഇന്നലെ വൈകിട്ട്‌ 3.45 ന്‌ വയല്‍കരയിലെ കാരയ്‌ക്കാതുരുത്തിലെത്തിയ ഗുലാം നബി ആസാദ്‌ വെള്ളപ്പൊക്കത്തെ തുടര്‍ന്നു പൂര്‍ണമായും തകര്‍ന്നടിഞ്ഞ ചെന്നാര കാര്‍ത്തികേയന്റെ വീട്‌ സന്ദര്‍ശിച്ചു.കാര്‍ത്തികേയനോടും ഭാര്യയോടും അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിയുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു.
സമീപത്തെ കൊച്ചമ്മു, അജയന്‍, വേണു, മുരളി എന്നിവരുടെ വീടുകളിലും, അമ്മണത്ത്‌ പള്ളം ഭഗവതി ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. പിന്നീട്‌ ദുരിതാശ്വാസ ക്യാമ്പ്‌ തകര്‍ന്നു ആറു പേര്‍ മരണമടഞ്ഞ കുത്തിയതോട്‌ സെന്റ്‌ സേവ്യേഴ്‌സ് പള്ളിയിലും ഗുലാം നബി ആസാദ്‌ എത്തി. ഓഗസ്‌റ്റ് 16 ന്‌ വൈകിട്ട്‌ 7 നാണ്‌ 72 പേര്‍ തങ്ങിയിരുന്ന പള്ളിമേട തകര്‍ന്നു വീണത്‌. വി.ഡി. സതീശന്‍ എം.എല്‍.എ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ തറയില്‍, വികാരി ഫാ. വര്‍ഗീസ്‌ എന്നിവര്‍ രാജ്യസഭാ പ്രതിപക്ഷ നേതാവിന്‌ സംഭവങ്ങള്‍ വിവരിച്ചു നല്‍കി.
ഗ്രാമ പഞ്ചായത്തിന്റെ അതിജീവനത്തിനായി കൈതാങ്ങായി ഉണ്ടാകുമെന്നു ഗുലാം നബി ആസാദ്‌ പറഞ്ഞു. ഗ്രാമ പഞ്ചായത്തിന്റെ സ്‌ഥിതിഗതികള്‍ വിവരിച്ച്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നിവേദനം പ്രസിഡന്റ്‌ എം.എ.അബ്‌ദുള്‍ ജബ്ബാര്‍ അദ്ദേഹത്തിനു കൈമാറി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശം പാലത്തിനു താഴെയും പറമ്പയം കേളന്‍കുഴിയിലും താമസിച്ച 27 കുടുംബങ്ങളെയാണു പഞ്ചായത്തിലെ 16ാം വാര്‍ഡില്‍പ്പെട്ട പുറയാര്‍ വിരുത്തി കോളനിയില്‍ രണ്ട്‌ സെന്റ്‌ വീതം നല്‍കി പഞ്ചായത്ത്‌ ഭരണസമിതി പുനരധിവസിപ്പിച്ചത്‌.
എന്നാല്‍ 17 കുടുംബങ്ങള്‍ മാത്രമാണു കോളിനിയില്‍ താമസിക്കുന്നത്‌. ദേശം-കപ്രശേരി റോഡില്‍ മടത്തിമൂല ഭാഗത്ത്‌ തോടിനു കുറുകെ പൈപ്പുകള്‍ സ്‌ഥാപിച്ചാണു പാലം നിര്‍മ്മിച്ചിട്ടുള്ളത്‌.
പൈപ്പിനുള്ളിലും തോട്ടിലും മാലിന്യം അടിഞ്ഞുകൂടുന്നതാണു മഴക്കാലത്ത്‌ കോളനിയിലെ വീടുകള്‍ വെള്ളത്തില്‍ മുങ്ങാന്‍ ഇടയാകുന്നത്‌. ഇത്തവണ പ്രളയമുണ്ടായതോടെ കോളനി ഒന്നാകെ വെള്ളത്തില്‍ മുങ്ങി. പാലം നിര്‍മ്മിക്കുക മാത്രമാണു വിരുത്തി കോളനിയിലെ പ്രശ്‌നത്തിനുള്ള ഏക പരിഹാരം. കോളനിയിലെ തകര്‍ന്നതും നിലം പൊത്താറാതായുമായ വീടുകളും റോഡിലുടനീളം മാലിന്യവും വെള്ളം കയറി നശിച്ച വീട്ടുപകരണങ്ങളും മറ്റും നാശങ്ങളും ഗുലാംനബി നേരിട്ട്‌ മനസിലാക്കി. നാശനഷ്‌ടങ്ങളും പരിഹാരങ്ങളും ജനപ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ചചെയ്‌തു.
ഡി.സി.സി. പ്രസിഡന്റ്‌ ടി.ജെ. വിനോദ്‌, വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌, ജനറല്‍ സെക്രട്ടറിമാരായ എം.ടി. ജയന്‍, ഐ.കെ. രാജു, ജോസഫ്‌ ആന്റണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സെബാസ്‌റ്റ്യന്‍, അംഗം രഞ്‌ജിനി അംബുജാക്ഷന്‍, സി.യു. ജബ്ബാര്‍, ഷിജി പ്രിന്‍സ്‌, എം.എ. സുധീര്‍, പി.പി. സെബാസ്‌റ്റ്യന്‍, നവാസ്‌ മാഞ്ഞാലി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Saturday 01 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW