Friday, November 16, 2018 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.40 AM

കേരളത്തോട്‌ കേന്ദ്ര സര്‍ക്കാര്‍ പെരുമാറിയത്‌ ഭിക്ഷാടകരോടെന്നപോലെ: ഗുലാം നബി ആസാദ്‌

uploads/news/2018/09/244950/1.jpg

കൊച്ചി/നെടുമ്പാശേരി: പ്രളയം ദുരിതം വിതച്ച കേരളത്തോട്‌ ഭിക്ഷാടകരോടു കാണിക്കുന്ന സമീപനമാണു കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിയതെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഗുലാം നബി ആസാദ്‌. കേരളത്തെ ഒന്നാകെ ബാധിച്ച ദുരിതമായിട്ടും മനസാക്ഷിയുടെ കണികപോലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ഗുലാം നബി ആസാദ്‌ അങ്കമാലി ചെങ്ങമനാട്‌ പഞ്ചായത്തില്‍ കൂടുതല്‍ നാശമുണ്ടായ വിരുത്തി കോളനിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
പ്രളയദുരിതം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഒരു ജില്ലയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുപോലും തികയില്ല. കശ്‌മീരില്‍ അടുത്തിടെയുണ്ടായ പ്രളയത്തിനു സമാനമാണ്‌ കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചയോടെ ആലുവയിലെത്തിയ ഗുലാം നബി ആസാദ്‌ വിരുത്തി കോളനിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ച അദ്ദേഹം ദുരിതബാധിതരെ ആശ്വസിപ്പിച്ചു. തുടര്‍ന്നു പ്രളയം ഏറെ ദുരന്തം വിതച്ച കീഴ്‌മാട്‌ കുട്ടമശേരി സ്‌കൂള്‍, കുന്നുകരയില്‍ പള്ളിമേട തകര്‍ന്ന്‌ അഞ്ചുപേര്‍ മരിച്ച സ്‌ഥലവും അദ്ദേഹം സന്ദര്‍ശിച്ചു. പ്രളയത്തില്‍ ഏറെ നാശനഷ്‌ടങ്ങള്‍ ഉണ്ടായ പറവൂര്‍ ചേന്ദമംഗലത്തെ കുറുമ്പത്തുരുത്തിയിലെ തകര്‍ന്ന വീടുകളും ദുരിതബാധിത പ്രദേശങ്ങളും ഗുലാം നബി ആസാദ്‌ സന്ദര്‍ശിച്ചു. എം.എല്‍.എമാരായ വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്‌, മുന്‍ എം.പി. കെ.പി. ധനപാലന്‍ തുടങ്ങിയവര്‍ ഗുലാം നബി ആസാദിനൊപ്പമുണ്ടായിരുന്നു.
ഇന്ന്‌ രാവിലെ എട്ടരയ്‌ക്ക്‌ കൊച്ചിയില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും. പതിനൊന്നരയ്‌ക്ക്‌ മലപ്പുറം കൊണ്ടോട്ടിയില്‍ ചെറുകാവില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ മലപ്പുറം ഉറുങ്ങാട്ടറിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം നിലമ്പൂരിലെ ചാലിയാറില്‍ ദുരിതബാധിതരെ നേരില്‍ കാണും. നാളെ രാവിലെ 8.40 ന്‌ ബംഗളൂരു വഴി ദില്ലിക്കു മടങ്ങും.

Ads by Google
Advertisement
Saturday 01 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW