Wednesday, November 14, 2018 Last Updated 9 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.40 AM

വില്ലേജ്‌ ഓഫീസിനുമുന്നില്‍ പ്രതിഷേധകൂട്ടായ്‌മ

വൈപ്പിന്‍: കൊച്ചി താലൂക്കിനെ പ്രളയബാധിത മേഖലയില്‍ ഉള്‍പ്പെടുത്തി തീരദേശ മേഖലയിലെ ജനങ്ങള്‍ക്കുണ്ടായ നാശനഷ്‌ടങ്ങള്‍ക്ക്‌ പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട്‌ പള്ളിപ്പുറം വില്ലേജ്‌ ഓഫീസിനുമുന്നില്‍ പള്ളിപ്പുറം വികസന സംരക്ഷണസമിതി പ്രതിഷേധകൂട്ടായ്‌മ നടത്തി. വൈപ്പിന്‍കരയിലെ നിരവധി വീടുകളില്‍ പ്രളയജലം കയറി നിരവധി നാശനഷ്‌ടങ്ങള്‍ സംഭവിക്കുകയും പലവീടുകളും താമസയോഗ്യമല്ലാതാവുകയും പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിട്ടും ഇവരെയൊക്കെ അവഗണിക്കുന്ന റവന്യൂ അധികാരികളുടെ സമീപനം തിരുത്താന്‍ എം.എല്‍.എയും വൈപ്പിന്‍കരയിലെ പഞ്ചായത്ത്‌ പ്രസിഡന്റുമാരും മുന്‍കൈയെടുക്കണം. പ്രളയബാധിത മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും വൈപ്പിന്‍കരയിലെ ജനങ്ങള്‍ക്കും ലഭിക്കാന്‍വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികള്‍ തയാറാകണമെന്നാവശ്യപ്പെട്ടുകൊണ്ടും റവന്യൂ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടിയാണു പള്ളിപ്പുറം വില്ലേജ്‌ ഓഫീസിനുമുന്നില്‍ പള്ളിപ്പുറം വികസന സംരക്ഷണസമിതി ചെയര്‍മാന്‍ വി.എക്‌സ്. ബെനഡിക്‌ടിന്റെ നേതൃത്വത്തില്‍ സ്വന്തം വീടുകള്‍ക്കുണ്ടായ നഷ്‌ടങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആളുകള്‍ കൊച്ചി തഹസില്‍ദാരുടെ ഫോണിലേക്ക്‌ (9447979187) വാട്‌സാപ്‌ സന്ദേശമയച്ച്‌ പ്രതിഷേധിച്ചത്‌. നഷ്‌ടങ്ങളുണ്ടായവര്‍ ഈ സമരത്തില്‍ സഹകരിച്ച്‌ സന്ദേശമയക്കുവാന്‍ തയാറാകണമെന്ന്‌ സമരക്കാര്‍ ആവശ്യപ്പെട്ടു. മണിയപ്പന്‍ കണ്ണങ്ങനാട്ട്‌, ജോണ്‍ ഭക്‌തന്‍, വിശ്വനാഥന്‍ കിളിക്കോടന്‍, എ.ആര്‍. സുകു, ബിനു കുരിശിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 01 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW