Saturday, September 22, 2018 Last Updated 40 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.40 AM

പ്രളയബാധിത മേഖലകളിലെ കിണറുകള്‍ ശുചീകരിക്കാന്‍ ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ പ്രവര്‍ത്തകര്‍

പറവൂര്‍: അതിരൂക്ഷമായ പ്രളയക്കെടുതിക്കുശേഷം പലയിടങ്ങളിലും കുടിവെള്ളത്തിനുപോലും ദാരിദ്ര്യമായി. കുതിച്ചു പാഞ്ഞ മലവെള്ളം പല കിണറുകളിലും മാലിന്യ കലവറ സൃഷ്‌ടിച്ചാണു കടന്നുപോയത്‌. ഇത്തരത്തിലുള്ള കിണറുകള്‍ ശുചീകരിക്കാന്‍ കര്‍മ്മ പദ്ധതിയുമായി ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ്‌ കേരള മൂവാറ്റുപുഴ മേഖല കമ്മിറ്റി. മൂവാറ്റുപുഴ, പറവൂര്‍ മേഖലകളിലെ നൂറോളം കിണറുകള്‍ വൃത്തിയാക്കുകയാണ്‌ ലക്ഷ്യം. പറവൂര്‍ നഗരത്തിലെ കിണര്‍ ശുചീകരണം എസ്‌. ശര്‍മ്മ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന പ്രസിഡന്റ്‌ തമ്പി നാഷണല്‍, ജില്ലാ നേതാക്കളായ ജെയിംസ്‌ മാത്യു, സുരേഷ്‌ ബാബു, നസീര്‍ റാഫി എന്നിവര്‍ ശുചീകരണ യജ്‌ഞത്തിനു നേതൃത്വം നല്‍കി. എണ്‍പത്തിനാലോളം കിണറുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്‌. പറവൂരില്‍ ഇന്നും ഇവരുടെ സേവനം ലഭിക്കും.

Ads by Google
Advertisement
Saturday 01 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW