Friday, November 16, 2018 Last Updated 54 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.40 AM

കൈത്തറി മേഖലയില്‍ സഹായമെത്തണം അരക്കന്‍ ബാലന്‍

പറവൂര്‍: വെള്ളപ്പൊക്ക കെടുതിമൂലം തകര്‍ന്നടിഞ്ഞ കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിനു കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന്‌ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ അരക്കന്‍ ബാലന്‍. കൈത്തറി തൊഴില്‍ ചെയ്യുന്ന കുടുംബങ്ങള്‍ക്ക്‌ സൗജന്യമായി അരി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ നശിച്ച ജില്ലാ യാണ്‍ ബാങ്ക്‌, ചേന്ദമംഗലം കൈത്തറി നെയ്‌ത്ത് സഹകരണ സംഘം എച്ച്‌ 47, കരിമ്പാടം കൈത്തറി നെയ്‌ത്ത് സഹകരണ സംഘം എച്ച്‌ 91 വിതരണ ഡിപ്പോകളും ഗോഡൗണുകളും ചെയര്‍മാന്‍ സന്ദര്‍ശിച്ചു. പതിനൊന്നു ലക്ഷം രൂപയുടെ യൂണിഫോം തുണിത്തരങ്ങളാണു എച്ച്‌ 47 ഗോഡൗണില്‍ വെള്ളം കയറി നശിച്ചത്‌. സ്‌കൂള്‍ യൂണിഫോമുകളുടെ വില്‍പനയോടെ ഉഷാറായ കൈത്തറി മേഖലയില്‍ സര്‍വനാശം വരുത്തിയാണ്‌ ജലപ്രളയം കടന്നുപോയത്‌. കോടികളുടെ നഷ്‌ടമാണു കൈത്തറി വ്യവസായത്തില്‍ ഇതുമൂലം സംഭവിച്ചിട്ടുള്ളതെന്നാണു പ്രാഥമിക നിഗമനം. തറികള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ തൊഴില്‍ സജീവമാകുന്നതിന്‌ ഇനിയും ദിവസങ്ങളേറെയെടുക്കും. കേരള സ്‌റ്റേറ്റ്‌ കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) സംസ്‌ഥാന ജോയിന്റ്‌ സെക്രട്ടറി കെ. മനോഹരന്‍, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ടി.ആര്‍. ബോസ്‌, തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ.പി. സദാനന്ദന്‍, ടി.എസ്‌. ബേബി, ടി.എസ്‌. രാജന്‍, എ.ഇ. ദാസന്‍, യാണ്‍ ബാങ്ക്‌ സെക്രട്ടറി പി.എം. സുരേഷ്‌ ബാബു, പി.എ. സോജന്‍ എന്നിവരും സന്നിഹിതരായിരുന്നു. അഞ്ഞൂറോളം തൊഴിലാളികള്‍ക്ക്‌ നാലായിരത്തി നാനൂറ്‌ രൂപ വീതം പെന്‍ഷന്‍ ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ വിതരണം ചെയ്‌തു.

Ads by Google
Advertisement
Saturday 01 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW