Friday, September 07, 2018 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.39 AM

കൃത്യമായ ചികിത്സ ലഭ്യമാക്കും: മന്ത്രി

uploads/news/2018/09/244945/2.jpg

കോഴിക്കോട്‌ : എലിപ്പനിബാധ കാരണം ജില്ലയില്‍ ഇനി മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഇടയാവരുതെന്ന്‌ മന്ത്രി ടി.പി രാമകൃഷ്‌ണന്‍. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടണമെന്നും ആശുപത്രികളില്‍ കൃത്യമായ ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 5 മരണങ്ങളാണ്‌ ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. മെഡിക്കല്‍ കോളേജില്‍ നിപ സമയത്ത്‌ നടത്തിയ പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി രോഗനിയന്ത്രണം വേഗത്തിലാക്കണമെന്നും ആവശ്യമെങ്കില്‍ സ്വകാര്യ ആളുപത്രികളുടെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ കൂടുല്‍ ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെ നിയമിക്കും.
പ്രളയത്തെതുടര്‍ന്ന്‌ മലിനജലവുമായുള്ള സമ്പര്‍ക്കം കൂടിയതാണ്‌ എലിപ്പനി പടരാനുള്ള പ്രധാനകാരണം. എലി മൂത്രം,കന്നുകാലി മൂത്രം എന്നിവ വെള്ളത്തില്‍ കലര്‍ന്ന്‌ മുറിവുകളിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലുമായി ഇതിനോടകം നാല്‌ ലക്ഷം പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്‌തു കഴിഞ്ഞു. എറ്റവും കൂടുതല്‌ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച ബേപ്പൂര്‍,ഒളവണ്ണ,കടലുണ്ടി, ചാലിയം മേഖലകളിലാണ്‌ പ്രധാനമായും അസുഖം പടരുന്നത്‌. 90 ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പക്‌ടര്‍മാരെ ജില്ലയില്‍ വിവിധയിടങ്ങളിലായി വിന്യസിക്കും. വീടുകയറി ജാഗ്രതാ നിര്‍ദ്ദേശവും പ്രതിരോധമരുന്ന്‌ വിതരണവും നല്‍കാന്‍ ഇവരെ ഉപയോഗപ്പെടുത്തും.

Ads by Google
Advertisement
Saturday 01 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW