Sunday, September 23, 2018 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.39 AM

എലിപ്പനി: മെഡിക്കല്‍ കോളജിലെ പ്രവാഹം കുറയ്‌ക്കാന്‍ നടപടി

uploads/news/2018/09/244944/1.jpg

കോഴിക്കോട്‌: ജില്ലയിലെ എലിപ്പനി ബാധിച്ചവരെ മുഴുവന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു റഫര്‍ ചെയ്യുന്നത്‌ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ച സാഹചര്യത്തില്‍ അടിയന്തര നടപടിയായി.
കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയും ബീച്ച്‌ ആശുപത്രിയും ശക്‌തിപ്പെടുത്തി എലിപ്പനി ബാധിതതരെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡി.എം.ഒ വി. ജയശ്രീ അറിയിച്ചു.
എലിപ്പനി രോഗബാധലക്ഷണങ്ങളുമായി ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം പെരുകുകയാണ്‌. റഫറല്‍ ആശുപത്രിയായ മെഡിക്കല്‍ കോളജിലേക്ക്‌ രോഗം അധികരിച്ചവരെ മാത്രം അയച്ചാല്‍ മതിയെന്നാണു മെഡിക്കല്‍ കോളജ്‌ അധികൃതര്‍ പറയുന്നത്‌.
എലിപ്പനി മൂര്‍ച്‌ഛിച്ചാല്‍ കരള്‍, വൃക്ക, ഹൃദയ പേശികള്‍ എന്നിവയെ ബാധിക്കുന്ന അവസ്‌ഥവരും.
ഇതിനുമുമ്പു ഫലപ്രദമായ ചികില്‍സ ലഭ്യമായതിനാല്‍ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്‌ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികില്‍സ നല്‍കാന്‍ കഴിയും. അത്യാസന്ന നിലയിലുള്ള രോഗികളും സാധാരണ രോഗികളും മെഡിക്കല്‍ കോളജില്‍ ഒരുപോലെ എത്തുന്നതിനാല്‍ പല രോഗികള്‍ക്കും ഫലപ്രദമായ പരിചരണം ലഭിക്കുന്നില്ല.
നിലവിലുള്ള നഴ്‌സിങ്ങ്‌ ജീവനക്കാരുടെ കുറവും ആശുപത്രിയില്‍ സമ്മര്‍ദ്ദം സൃഷ്‌ടിക്കുകയാണ്‌. ആശുപത്രിയില്‍ നിലത്തു മുഴുവന്‍ രോഗികള്‍ കിടക്കുന്നതു ചികില്‍സയെ ബാധിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
എലിപ്പനിക്കുവേണ്ടി ജില്ലയില്‍ തുറക്കുന്ന താല്‍ക്കാലിക ആശുപത്രികളിലേക്കു പി.ജി ഡോക്‌ടര്‍മാരെ വിളിക്കുന്നതോടെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താളം തെറ്റാനിടയുണ്ടെന്നും അതിനാല്‍ റഫറല്‍ ആശുപത്രിയെന്ന മെഡിക്കല്‍ കോളജിന്റെ പദവി സംരക്ഷിക്കുന്ന തരത്തില്‍ പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളജിലേക്ക്‌ അയക്കുന്ന തരത്തില്‍ നടപടികള്‍ വേണമെന്നാണ്‌ ആശുപത്രി അധികതര്‍ പറയുന്നത്‌.

Ads by Google
Advertisement
Saturday 01 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW