Wednesday, September 19, 2018 Last Updated 37 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.39 AM

വിവാഹശേഷം ദുരിതാശ്വാസ നിധിയിലേക്ക്‌ രഞ്‌ജിതാരം രാഹുലിന്റെ 50,000

uploads/news/2018/09/244943/4.jpg

അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നവദമ്പതികള്‍ ധനസഹായം കൈമാറി.
രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ താരം അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ നീര്‍ക്കുന്നം ഗോപാല നിവാസില്‍ (പുരാതി വീട്‌ ) കെ.ജി. പൊന്നന്‍- രാജമല്ലി ദമ്പതികളുടെ മകന്‍ പി. രാഹുലും കോട്ടയം അരീപ്പറമ്പ്‌ പത്തിക്കല്‍ വീട്ടില്‍ എം.കെ. രാജു- മിനി ദമ്പതികളുടെ മകള്‍ മഞ്‌ജുഷയുമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 50,000 രൂപ സഹായധനമായി നല്‍കിയത്‌.
29നായിരുന്നു ഇരുവരുടേയും വിവാഹം. വ്യാഴാഴ്‌ച രാഹുലിന്റെ വീട്ടില്‍ നടത്തിയ സല്‍ക്കാരച്ചടങ്ങില്‍ മത്സ്യഫെഡ്‌ ചെയര്‍മാന്‍ പി.പി. ചിത്തരഞ്‌ജന്‍ പണം ഏറ്റുവാങ്ങി.
അമ്പലപ്പുഴ പുന്നപ്ര മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ ആക്‌റ്റിവിറ്റി ഗ്രൂപ്പിന്റെ വകയായുള്ള 10,000 രൂപ പുരാതി ഗ്രൂപ്പ്‌ പ്രസിഡന്റ്‌ ബിജുവും കൈമാറി.

Ads by Google
Advertisement
Saturday 01 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW