Tuesday, July 16, 2019 Last Updated 57 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.39 AM

വെള്ളപ്പൊക്കത്തില്‍ റോഡ്‌ ഇല്ലാതായി

uploads/news/2018/09/244941/2.jpg

എടത്വാ: വെള്ളപ്പൊക്കത്തിലും കുത്തൊഴുക്കിലും പെട്ട്‌ റോഡ്‌ ഇല്ലാതായി. നിരവധി വീടുകള്‍ക്കും നാശനഷ്‌ടം. നീരേറ്റുപുറം എന്‍.എസ്‌.എസ്‌. കരയോഗം ടി.എം.ടി. സ്‌കൂള്‍ റോഡ്‌ നദിയിലേക്ക്‌ ഇടിഞ്ഞതിനെത്തുടര്‍ന്ന്‌ റോഡ്‌ തന്നെ ഇല്ലാതായി. ഇവിടുത്തെ വീടുകളുടെ സിറ്റൗട്ടിലേക്കുള്ള പടിയും മുറ്റവും മതിലും വരെ നദിയെടുത്തു.
തോംമ്പില്‍ പൊന്നമ്മ എസ്‌. നായരുടെ മതിലും മുറ്റവും തോംമ്പില്‍ ശ്രീസദനത്തില്‍ ഉഷാ നാരായണന്റെ മുറ്റവും സിറ്റൗട്ടിലേക്കുള്ള പടിയും വെള്ളത്തിന്റെ കുത്തൊഴുക്കില്‍പെട്ട്‌ ഇല്ലാതായി. മുറ്റം അഞ്ചടിയോളം കുഴിയുകയും വീടിന്റെ അടിത്തറ തെളിയുകയും മുന്‍വശത്തെ മതില്‍ പൂര്‍ണമായും നദിയിലേക്കു വീഴുകയും ചെയ്‌തിരിക്കുകയാണ്‌. ഉഷയുടെ വീടാകട്ടെ മതിലും മുന്‍വശത്തെ പുരയിടവുമാണു നദി കവര്‍ന്നത്‌. വീട്‌ താമസയോഗ്യമല്ലാത്ത വിധത്തില്‍ പൊട്ടി തകരുകയും ചെയ്‌തിരിക്കുകയാണ്‌.
ഇത്‌ ഏതു നിമിഷവും താഴെ വീഴാവുന്ന അവസ്‌ഥയിലാണ്‌. കഴിഞ്ഞവര്‍ഷവും വെള്ളപ്പൊക്കത്തില്‍ ഈ റോഡ്‌ തകരുകയും മതിലിനു സമീപം വരെ നദിയിലേക്ക്‌ റോഡ്‌ ഇടിഞ്ഞ്‌ പോവുകയും ചെയ്‌തിരുന്നു. തെങ്ങിന്‍ കുറ്റിനാട്ടി ചാക്കില്‍ മണ്ണ്‌ നിറച്ച്‌ താല്‍ക്കാലികമായി റോഡ്‌ സൗകര്യം ഉണ്ടാക്കിയിരുന്നതാണ്‌. ടി.എം.ടി. ഹൈസ്‌കൂള്‍, എല്‍.പി. സ്‌കൂള്‍ എന്നിവടങ്ങളിലേക്കും നിരവധി വീടുകളിലേക്കും ഉള്ള വഴിയാണ്‌ പൂര്‍ണമായും സഞ്ചാരയോഗ്യമല്ലാത്ത വിധത്തില്‍ തകര്‍ന്നിട്ടുള്ളത്‌.

Ads by Google
Advertisement
Saturday 01 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW