Thursday, June 20, 2019 Last Updated 46 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.39 AM

കുട്ടനാട്ടിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക്‌ ഒരു കോടിയുടെ നാശം

uploads/news/2018/09/244940/1.jpg

ആലപ്പുഴ: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ജില്ലയില്‍ പൊതുമരാമത്ത്‌ വകുപ്പിന്റെ ചുമതലയിലുള്ള കെട്ടിടങ്ങള്‍ക്കു വ്യാപകനാശം. ഓഫീസുകള്‍ക്കു കേടുപാട്‌ സംഭവിച്ചെങ്കിലും പൊതുമരാമത്ത്‌ വകുപ്പ്‌ എന്‍ജിനീയര്‍മാരുടെ സാങ്കേതികസംഘം പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനത്തിലാണ്‌.
പ്രളയം മൂലം കുട്ടനാട്ടിലുള്ള കെട്ടിടങ്ങള്‍ക്കാണു കൂടുതല്‍ നാശം സംഭവിച്ചിരിക്കുന്നത്‌. ഒരു കോടിയുടെ നാശമാണു താല്‍ക്കാലികമായി വിലയിരുത്തിയിരിക്കുന്നത്‌. ഹരിപ്പാട്‌ സെക്‌ഷന്റെ കീഴില്‍ അഞ്ചും കായംകുളം സെക്‌ഷന്റെ കീഴില്‍ രണ്ടും വില്ലേജ്‌ ഓഫീസുകള്‍ക്കു കേടുപാടുണ്ടായി. 15ലക്ഷം രൂപയാണ്‌ ഈ ഇനത്തില്‍ നഷ്‌ടം വിലയിരുത്തുന്നത്‌.
നൂറനാട്‌, എടപ്പോണ്‍ എഫ്‌.ഡബ്‌ള്യു സെന്റര്‍, ഹരിപ്പാട്‌ റസ്‌റ്റ്‌ ഹൗസ്‌ എന്നീ കെട്ടിടങ്ങളേയും പ്രളയം ബാധിച്ചു. 20ലക്ഷം രൂപയാണു നഷ്‌ടം. കണ്ണമംഗലം വില്ലേജ്‌ ഓഫീസിന്‌ പൂര്‍ണമായും നഷ്‌ടം സംഭവിച്ചു. ചെങ്ങന്നൂരില്‍ ആറു വില്ലേജ്‌ ഓഫീസുകള്‍ക്കും കൂടി 15 ലക്ഷം രൂപയുടെ നഷ്‌ടമാണു വകുപ്പ്‌ വിലയിരുത്തുന്നത്‌.
ഇതിനുപുറമേ ആലപ്പുഴ മെഡിക്കല്‍ കോളജിന്‌ ഒരു കോടി രൂപയും ജനറല്‍ ആശുപത്രിക്ക്‌ 60 ലക്ഷം രൂപയുടെ നഷ്‌ടവും കണക്കാക്കിയിട്ടുണ്ട്‌. 3.60 കോടി രൂപയുടെ നാശമാണ്‌ താല്‍ക്കാലികമായി രേഖപ്പെടുത്തിയിരിക്കുന്നത്‌.
എന്നാല്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ക്കായി താല്‍ക്കാലിക ശുചിമുറികളും വകുപ്പ്‌ ഈ കാലയളവില്‍ നിര്‍മിച്ചുനല്‍കി. എട്ടു കേന്ദ്രങ്ങളില്‍ ഇന്‍സിനിനേറ്ററും സ്‌ഥാപിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 01 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW