Monday, November 19, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.38 AM

പുഞ്ചക്കൃഷി ഇറക്കണമെങ്കില്‍ സര്‍ക്കാരിന്റെ കരുതല്‍ വേണം: കര്‍ഷക കോണ്‍ഗ്രസ്‌

ആലപ്പുഴ: പുഞ്ചക്കൃഷി കൃത്യസമയത്ത്‌ ആരംഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ കര്‍ഷക കോണ്‍ഗ്രസ്‌ ജില്ലാ നേതൃയോഗം.
പുഞ്ചകൃഷി ആരംഭിക്കണമെങ്കില്‍ പാടശേഖരങ്ങളുടെ നഷ്‌ടപ്പെട്ട പുറം ബണ്ടുകള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ചെളിയിട്ട്‌ വെള്ളപ്പൊക്കത്തെ അതിജീവിക്കും വിധം ഉയര്‍ത്തുന്ന നടപടികള്‍ ഉടന്‍ സര്‍ക്കാര്‍ ആരംഭിക്കണം. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്ന മോട്ടോറുകള്‍ ഏറിയപങ്കും വെള്ളത്തില്‍ മുങ്ങി പ്രവര്‍ത്തന രഹിതമായി. ഇവ റിപ്പയര്‍ ചെയ്‌ത്‌ പ്രവര്‍ത്തനക്ഷമമാക്കാന്‍ കൃഷിവകുപ്പിനെ ഉടന്‍ ചുമതലപ്പെടുത്തണം.
ഒക്‌ടോബര്‍ അവസാനവും നവംബര്‍ ആദ്യവാരത്തിലും പുഞ്ചകൃഷി ആരംഭിച്ചാലേ ഓരുവെള്ളത്തിന്റെ ഭീഷണി ഇല്ലാതെ കൊയ്‌തെടുക്കാന്‍ കര്‍ഷകര്‍കര്‍ക്കു കഴിയൂ. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണം.
പുഞ്ചകൃഷിക്ക്‌ ആവശ്യമായ നെല്‍വിത്ത്‌ ഡി-1 പാലക്കാട്ടു നിന്നോ, കര്‍ണാടക, ആന്ധ്ര സംസ്‌ഥാനങ്ങളില്‍ നിന്നോ ഉടന്‍ സംഭരിച്ച്‌ സൗജന്യമായി വിതരണം ചെയ്യുകയും വീണ്ടും കര്‍ഷകര്‍ക്ക്‌ ആവശ്യം വന്നാല്‍ നിശ്‌ചിത തുകയ്‌ക്കു നല്‍കാനും കൃഷിവകുപ്പ്‌ തയാറാകണം.
കര്‍ഷക കോണ്‍ഗ്രസ്‌ ജില്ലാ നേതൃയോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ മാത്യു ചെറുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ്‌ എം. ലിജു ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന പ്രസിഡന്റ്‌ ലാല്‍ വര്‍ഗീസ്‌ കല്‍പ്പകവാടി കര്‍ഷക സന്ദേശനം നല്‍കി. മുന്‍ ഡി.സി.സി. പ്രസിഡന്റ്‌ എ.എ. ഷുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുഞ്ഞനാട്‌ രാമചന്ദ്രന്‍, ജോര്‍ജ്‌ കാരാച്ചിറ, ജോജി ചെറിയാന്‍, ജി. വേണുഗോപാല്‍, ചിറപ്പുറത്ത്‌ മുരളി, കെ.ജി.ആര്‍. പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 01 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW