Saturday, April 20, 2019 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.38 AM

ദുരിതാശ്വാസ സാധനങ്ങള്‍ തടഞ്ഞുവച്ചെന്ന്‌ ആരോപണം; റെഡ്‌ക്രോസില്‍ വിവാദം

ആലപ്പുഴ: പ്രളയക്കെടുതികള്‍ നേരിടുന്നവര്‍ക്ക്‌ നല്‍കാനുള്ള സാധനങ്ങള്‍ ജില്ലാ സമിതി ഭാരവാഹികള്‍ തടഞ്ഞുവച്ചെന്ന്‌ ആരോപണം.
റെഡ്‌ക്രോസ്‌ സംഘടനയ്‌ക്കുള്ളില്‍ വിവാദം. ആലപ്പുഴ ജില്ലാ സമിതി ഭാരവാഹികള്‍ക്കെതിരേ കുട്ടനാട്‌ സബ്‌ ബ്രാഞ്ച്‌ കമ്മിറ്റി ജില്ലാ കലക്‌ടര്‍ എസ്‌.സുഹാസിനു പരാതി നല്‍കി. ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ വിതരണം ചെയ്യാനായി സംസ്‌ഥാന സമിതി ഒരു ലോഡ്‌ സാധനങ്ങള്‍ ജില്ലാ സമിതിയെ ഏല്‍പ്പിച്ചിരുന്നു.
ഇക്കാര്യം ജില്ലാ സെക്രട്ടറി ഓഗസ്‌റ്റ്‌ എട്ടിന്‌ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചിരുന്നെന്നു കുട്ടനാട്‌ സബ്‌ ബ്രാഞ്ച്‌ കമ്മിറ്റി ചെയര്‍മാന്‍ വി.എ. ജോബ്‌ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ 16ന്‌ ഒരു ലോഡ്‌ കൂടി എത്തിയശേഷം കുട്ടനാട്‌ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ കൈമാറാണമെന്നാണ്‌ ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നതെങ്കിലും രൂക്ഷമായ പ്രളയമുണ്ടായിട്ടും യാതൊന്നും വിതരണം ചെയ്‌തില്ലെന്നുമാണ്‌ ആക്ഷേപം.
സാധനങ്ങള്‍ തടഞ്ഞുവച്ച ജില്ലാ ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കലക്‌ടരോട്‌ ആവശ്യമുന്നയിച്ചിട്ടുണ്ട്‌.

Advertisement
Saturday 01 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW