Friday, September 14, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.38 AM

ഇരുപത്തെട്ടുകെട്ട്‌ ദുരിതാശ്വാസ ക്യാമ്പില്‍

മണ്ണഞ്ചേരി: പ്രളയക്കെടുതികള്‍ മറന്നു ദുരിതാശ്വാസ ക്യാമ്പില്‍ നടന്ന ഇരുപത്തെട്ടുകെട്ട്‌ ചടങ്ങ്‌ ദുരിതബാധിതര്‍ക്കു സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു.
മണ്ണഞ്ചേരിയിലെ പി. കൃഷ്‌ണപിള്ള സ്‌മാരക ട്രസ്‌റ്റിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലായിരുന്നു നെടുമുടി പഞ്ചായത്ത്‌ 10-ാം വാര്‍ഡില്‍ മണപ്ര പ്രദേശത്ത്‌ കൊച്ചുപറമ്പില്‍ പത്മരാജ്‌ - രേഷ്‌മ ദമ്പതികളുടെ മകളുടെ പേരിടല്‍ ചടങ്ങ്‌ ഇന്നലെ നടന്നത്‌. കുട്ടിക്കു പവിത്രാ രാജ്‌ എന്നു പേരിട്ടു. നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ്‌ ഇവര്‍ക്കു കുഞ്ഞ്‌ ജനിക്കുന്നത്‌. മംഗലാപുരത്ത്‌ സീ ഫുഡ്‌ കമ്പനിയിലാണു രാജേഷിന്‌ ജോലി.
വെള്ളപൊക്കത്തെ തുടര്‍ന്ന്‌ 15ന്‌ കുട്ടനാട്ടില്‍ നിന്നെത്തിയ കുടുംബം കണിച്ചുകുളങ്ങരയിലും തുടര്‍ന്ന്‌ പി. കൃഷ്‌ണപിള്ള സ്‌മാരക ട്രസ്‌റ്റിലെ ക്യാമ്പിലെത്തുകയായിരുന്നു.
മണ്ണഞ്ചേരി തറമൂട്ടിലെ നാസറിന്റെ വീട്ടിലായിരുന്നു ഇവരടക്കം മൂന്നു കുടുംബങ്ങളിലെ 12 പേര്‍ താമസിച്ചു വന്നിരുന്നത്‌.
ജില്ലാ പഞ്ചായത്തംഗം പി.എ. ജുമൈലത്ത്‌, ട്രസ്‌റ്റ്‌ രക്ഷാധികാരി ആര്‍. റിയാസ്‌, സുനീഷ്‌ ദാസ്‌, നൗഷാദ്‌ പുതുവീട്‌, ഉല്ലാസ്‌ തുടങ്ങിയവര്‍ ചടങ്ങിനു സാക്ഷിയായി. പ്രളയ ബാധിതരായ 112 കുടുംബങ്ങളിലെ 460 പേര്‍ക്ക്‌ 53 വീടുകളിലായി ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ വാസമൊരുക്കിയിരുന്നു.

Ads by Google
Advertisement
Saturday 01 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW