Sunday, November 18, 2018 Last Updated 26 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.38 AM

ശിശുവിഹാര്‍ ക്യാമ്പിലുള്ളവരെ ഇനിയെങ്കിലും കബളിപ്പിക്കരുത്‌: എ.ആര്‍. കണ്ണന്‍

അമ്പലപ്പുഴ: പ്രളയ ദുരന്തത്തിലെ രക്ഷകരായി വാഴ്‌ത്തപ്പെടുമ്പോഴും മത്സ്യത്തൊഴിലാളി സമൂഹത്തിലെ കടല്‍ക്ഷോഭ ബാധിതര്‍ അഞ്ചുവര്‍ഷമായി ദുരിതക്കയത്തിലാണ്‌ അന്തിയുറങ്ങുന്നതെന്നു ജില്ലാപഞ്ചായത്ത്‌ അംഗം എ.ആര്‍. കണ്ണന്‍ ആരോപിച്ചു.
വണ്ടാനത്ത്‌ ശിശുവിഹാറിന്റെ മുകളിലത്തെ ഒറ്റമുറി ഹാളില്‍ സാരിമറകള്‍ ഒരുക്കി ഒന്‍പത്‌ കുടുംബങ്ങള്‍ കഴിയുന്നത്‌ അധികാരികള്‍ ഇപ്പോഴും കണ്ടില്ലെന്നു നടിക്കുകയാണ്‌. ജില്ലാ പഞ്ചായത്ത്‌ യോഗത്തില്‍ അതീവ ഗൗരവത്തോടെയാണ്‌ വ്യക്‌തമായ റിപ്പോര്‍ട്ടുകള്‍ കാട്ടി കടല്‍ക്ഷോഭത്തില്‍ വീടും സ്‌ഥലവും നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ദുരവസ്‌ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി അവതരിപ്പിച്ചത്‌.
എന്നാല്‍ യോഗം നിയന്ത്രിച്ചിരുന്ന പ്രസിഡന്റ്‌ പോലും കാര്യങ്ങള്‍ മനസിലാക്കാന്‍ തയാറാകാത്തത്‌ ഖേദകരമാണ്‌. രക്ഷകരാണു മത്സ്യത്തൊഴിലാളികളെന്ന്‌ ആവര്‍ത്തിച്ചു പറയുമ്പോഴും അമ്പലപ്പുഴ താലൂക്കില്‍ ഇരുനൂറോളം കുടുംബംങ്ങള്‍ ഇപ്പോഴും വിവിധ ക്യാമ്പുകളിലാണെന്നത്‌ ഭരണാധികാരികള്‍ മനസ്സിലാക്കണമെന്നും കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.
റെയിവേ പുറമ്പോക്കിലും, പുറക്കാട്‌ പഴയ പഞ്ചായത്ത്‌ ഓഫീസിലും, കരിനില വികസന സമിതി ഓഫീസിലും, കരൂര്‍ സ്‌കൂളിലും കൂടാതെ ബന്ധു വീടുകളിലും വാടകവീടുകളിലും അഭയം തേടിയ നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളി സഹോദരങ്ങളെ കണ്ണുതുറന്ന്‌ കാണാനും മന്ത്രിമാരടക്കമുള്ളവര്‍ തയ്യാറാകണം. കേരളത്തില്‍ പ്രളയനാന്തരം രക്ഷക പട്ടം ചാര്‍ത്തുകയും വിലയിടുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്‌ നൂലാമാലകള്‍ നിറഞ്ഞ നടക്കാത്ത പദ്ധതികളല്ല വേണ്ടത്‌ മറിച്ച്‌, അടിയന്തിരമായി നടപ്പാക്കാന്‍ കഴിയുന്ന പ്രായോഗിക പദ്ധതികളാണെന്നും അതിനാല്‍ പുനരധിവാസവും, കടല്‍ക്ഷോഭം തടയാനുള്ള പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കണമെന്നും എ.ആര്‍. കണ്ണന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 01 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW