Friday, November 16, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.38 AM

കുട്ടനാട്ടില്‍ വ്യാപകമായി വീടുകള്‍ തകരുന്നു

കാവാലം/എടത്വാ: പ്രളയ ശേഷം കുട്ടനാട്ടില്‍ വന്‍തോതില്‍ വീടുകള്‍ തകരുന്നു. ദീര്‍ഘകാലം വെള്ളത്തില്‍ കിടന്ന വീടുകള്‍ ജീര്‍ണിച്ച്‌ ഇടിഞ്ഞു വീഴുകയാണ്‌. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന്‌ തിരികെയെത്തി വീണ്ടും താമസത്തിനെത്തിയവര്‍ക്കാണ്‌ ഈ ദുര്‍ഗതി. പലരും അന്തിയുറങ്ങാന്‍ ഇടമില്ലാതെ അലയുകയാണ്‌.
കാവാലം പഞ്ചായത്ത്‌ എട്ടാം വാര്‍ഡില്‍ സാംബവ കോളനിയില്‍ കാപ്പില്‍ച്ചിറ ഗിരീഷിന്റെ വീട്‌ കഴിഞ്ഞദിവസം ഇടിഞ്ഞു വിണു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഇവിടെ ഒരാള്‍പൊക്കത്തില്‍ വെള്ളം ഉണ്ടായിരുന്നു. ഗിരീഷിന്‌ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്‌. കല്ലുപണിക്കാരനായ ഗിരീഷിന്റെ ഏക വരുമാനത്തിലാണ്‌ ഈ കുടുംബം കഴിയുന്നത്‌. വീട്‌ തകര്‍ന്നതോടെ ഇനി എവിടെ താമസിക്കുമെന്നറിയാതെ ദുരിതത്തിലാണ്‌ ഈ കുടുംബം.
തകഴി പഞ്ചായത്ത്‌ എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട്‌ നാലുതോട്ടില്‍ സമന്ത ഭദ്രന്റെ തകരഷീറ്റില്‍ മറച്ച ഷെഡ്‌ഡ്‌ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. ആകെയുള്ള നാലര സെന്റില്‍ ഷെഡ്‌ നിര്‍മിച്ച്‌ താമസിക്കാന്‍ ഒരുങ്ങവേയാണ്‌ വെള്ളപ്പൊക്കത്തില്‍ കിടപ്പാടം നഷ്‌ടമായത്‌. സമന്തഭദ്രനും കുടുംബവും വാടക വീട്ടിലാണ്‌ അന്തിയുറങ്ങുന്നത്‌.പുളിങ്കുന്ന്‌ പഞ്ചായത്ത്‌ പതിനഞ്ചാം വാര്‍ഡില്‍ ശാന്തമ്മ ചിറത്തറയുടെ വീട്‌ ഇന്നലെ രാവിലെ തകര്‍ന്നുവീണു. ശാന്തമ്മയും മകന്‍ പരേതനായ കണ്ണന്‍കുട്ടിയുടെ ഭാര്യ മിനിയും വിദ്യാഥികളായ രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീടാണു തകര്‍ന്നത്‌. സ്വകാര്യ സ്‌ഥാപനത്തില്‍ തുച്‌ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന മരുമകള്‍ മിനിയുടെ വരുമാനമാണ്‌ ഈ കുടുംബത്തിന്റെ ഉപജീവന മാര്‍ഗം. പ്രളയത്തെ തുടര്‍ന്ന്‌ ബലക്ഷയം സംഭവിച്ച കുട്ടനാട്‌ രാമങ്കരി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡ്‌ നാലുപറയില്‍ എന്‍.എസ്‌. മനോജിന്റെ വീട്‌ കഴിഞ്ഞ ദിവസം തകര്‍ന്നു.
മേല്‍ക്കൂരയും ഭിത്തിയും ഇടിഞ്ഞു വീഴുകയായിരുന്നു. വന്‍ നഷ്‌ടമാണ്‌ സംഭവിച്ചത്‌.

Ads by Google
Advertisement
Saturday 01 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW