Monday, November 19, 2018 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.47 AM

പ്രളയത്തില്‍ ഒലിച്ചു പോയ കാഴ്‌ച്ചകള്‍

uploads/news/2018/08/244677/4.jpg

കുട്ടമ്പുഴ:കാഴ്‌ച്ചകളുടെ നാടായ കുട്ടമ്പുഴയില്‍ പ്രളയത്തില്‍ ഒലിച്ചു പോയത്‌ വിദേശിയരുടെ ഇഷ്‌ടയിടമായ തുരുത്തുകള്‍. പെരിയാറിനു നടുക്ക്‌ ഇരുപതിലധികം കൊച്ചു കൊച്ചു തുരുത്തുകളാണുള്ളത്‌.
പൂയംകുട്ടിപ്പുഴയും, ഇടമലയാറും, പിണവൂര്‍ക്കുടിയും സംഗമിക്കുന്ന കുട്ടമ്പുഴയില്‍ വിശാലമായി കണ്ണെത്താദൂരത്തു കിടക്കുന്ന പുഴയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക്‌ പ്രധാന വിനോദയിടമായിരുന്നു തുരുത്തുകള്‍. വെള്ളപ്പൊക്കങ്ങളില്‍ തുരുത്തുകളുടെ എണ്ണം കുറഞ്ഞു വരുന്നതിനെതിരെ സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന പരിസ്‌ഥിതി പ്രവര്‍ത്തകരുടെ ആവശ്യത്തിന്‌ ബന്ധപ്പെട്ട പഞ്ചായത്തും സര്‍ക്കാരും നടപടി സ്വീകരിച്ചിട്ടില്ല.
കേരളത്തിലുണ്ടായ പ്രളയം കുട്ടമ്പുഴയേയും ബാധിച്ചിരുന്നു. ഇടമലയാര്‍ ഡാം തുറന്നതിനേതുടര്‍ന്ന്‌ ശക്‌തിയായ വെള്ളപ്പാച്ചിലിലാണ്‌ തുരുത്തുകള്‍ അപ്രത്യക്ഷമായത്‌.
ശേഷിക്കുന്നവ ഇനി കരുത്തേടെ വളര്‍ന്നു വരാന്‍ സാധ്യതയും കുറഞ്ഞു. പുഴ വെള്ളം കയറിയ ഇടത്തെ സസ്യലദാതികള്‍ കരിഞ്ഞു തുടങ്ങി.
കണ്ണിനു കൗതുകമേറ്റി നിന്നിരുന്ന തുരുത്തുകള്‍ ഏറെ നാള്‍ കഴിയും മുമ്പേ വിസ്‌മൃതിയിലാകുമെന്നതില്‍ തര്‍ക്കമില്ല. കാഴ്‌ച്ചകള്‍ തേടിയെത്തുന്ന വിനോദ സഞ്ചാരികള്‍ ആദ്യമെത്തുന്നത്‌ ഇവിടത്തെ തുരുത്തുകള്‍ കാണാനാണ്‌.

Ads by Google
Advertisement
Friday 31 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW