Tuesday, November 20, 2018 Last Updated 29 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.47 AM

പ്രളയം അവസാനിച്ചു; ഉള്ളിലെ പ്രളയം ബാക്കി

uploads/news/2018/08/244675/2.jpg

കുട്ടമ്പുഴ: പ്രളയത്തേത്തുടര്‍ന്ന്‌ ക്‌ണാച്ചേരിയില്‍ ഉരുള്‍ പൊട്ടിയ സ്‌ഥലങ്ങളില്‍ അവശേഷിക്കുന്നത്‌ മണ്ണും, തടികളും മാത്രം. പ്രളയത്തിന്റെ രണ്ടാം ദിവസം മലമുകളില്‍ നിന്നും താഴേയ്‌ക്കു വന്ന കൂറ്റന്‍മല നിരപ്പാക്കിയത്‌ അഞ്ചേക്കറോളം വരുന്ന സ്‌ഥലമാണ്‌.
ഇവിടത്തെ കൃഷിയും വീടുകളും മണ്ണിനടിയിലാണ്‌. വന്‍ മരങ്ങളും കല്ലുകളും ഒഴുകിവന്ന്‌ കൃഷിയിടത്തില്‍ നിരന്നു കിടക്കുകയാണ്‌.
വലിയ ക്‌ണാച്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കോയിക്കല്‍ പവിത്രന്റെ വീടിനുമുകളിലേക്കാണ്‌ മണ്ണും മരവും വീണത്‌.
കൂത്താംപുറത്ത്‌ ഉഷ, തുമ്പരത്തുകുടി കുമാരന്‍, കുരിശുങ്കല്‍ അനു എന്നിവരുടെ കൃഷിയിടങ്ങളാണ്‌ തകര്‍ന്നത്‌. ഏകദേശം അഞ്ചര ഏക്കറിലെ തെങ്ങ്‌, റബര്‍, കുരുമുളക്‌, കൊക്കോ, കാപ്പി, കവുങ്ങ്‌ എന്നിവ പൂര്‍ണമായും നശിച്ചു.
ഏതാനും കര്‍ഷകരുടെ പച്ചക്കറി തോട്ടവും അപ്രത്യക്ഷമായി. ഉരുള്‍ പൊട്ടിയെത്തിയ ഇടങ്ങളില്‍ ഇപ്പോഴും നീരൊഴുക്കു നിലച്ചിട്ടില്ല.
വെള്ളം പ്രദേശത്തെ കാര്യമായി ബാധിച്ചിരുന്നില്ലെങ്കിലും ഉരുള്‍പൊട്ടിയെത്തിയ വൃക്ഷങ്ങളും കല്ലുകളും ഇവര്‍ക്ക്‌ തലവേദനയായിരിക്കുകയാണ്‌. നട്ടുവളര്‍ത്തി യാതൊക്കെയും മണ്ണിനടിയിലായതോടെ കടുത്ത ദു:ഖത്തിലാണ്‌ കര്‍ഷകര്‍.
കാര്‍ഷിട നിലം ഇനി പഴയ രൂപത്തിലാക്കുകയെന്നത്‌ ഇവര്‍ക്ക്‌ ചിന്തിക്കാന്‍ കൂടി വയ്യ. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള സ്‌ഥലമായതിനാല്‍ തുടര്‍ന്നും ഉരുള്‍പൊട്ടല്‍ ഭീഷണിയാണിവര്‍ക്ക്‌ പ്രതീക്ഷിക്കാനുള്ളത്‌.

Ads by Google
Advertisement
Friday 31 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW