Wednesday, September 26, 2018 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.47 AM

ദുരിതാശ്വാസം: അരി കടത്തിയ സംഭവങ്ങളില്‍ അന്വേഷണം ആരംഭിച്ചു

uploads/news/2018/08/244674/1.jpg

മൂവാറ്റുപുഴ: ദുരിതാശ്വാസ ക്യാമ്പിന്റെ മറവില്‍ അനുമതിയില്ലാതെ അരികടത്തിയ സംഭവത്തില്‍ സിവില്‍ സപ്ലൈസ്‌ അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴയ്‌ക്കു പറുമേ നോര്‍ത്ത്‌ പറവൂരിലും സമാനമായ സംഭവം നടന്നിട്ടുണ്ട്‌. ബന്ധപ്പെട്ട താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാരോട്‌ വിശദീകരണം തേടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ 'മംഗള'ത്തോട്‌ പറഞ്ഞു.
റേഷന്‍ കടകളില്‍ നിന്നും സപ്ലൈക്കോ ഗോഡൗണില്‍ നിന്നുമാണ്‌ ലോഡ്‌ കണക്കിന്‌ അരി നഷ്‌പ്പെട്ടിരിക്കുന്നത്‌. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിന്‌ ആവശ്യമായ അരി നല്‍കുന്നതിന്‌ താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇത്‌ ദുരുപയോഗം ചെയ്‌തതായാണ്‌ പരാതി. ചില ജനപ്രതിനിധികളുടെ ലെറ്റര്‍ ഹെഡില്‍ അപേക്ഷ തയാറാക്കി ഗോഡൗണില്‍ നിന്നും റേഷന്‍ കടകളില്‍ നിന്നും അരി സംഭരിച്ച്‌ താല്‍പര്യപ്രകാരം വിതരണം ചെയ്‌തുവെന്നാണ്‌ പരാതി ഉയര്‍ന്നിരിക്കുന്നത്‌. ക്യാമ്പുകളിലേക്കാവശ്യമായ അരി നല്‍കുന്നതിന്‌ വില്ലേജ്‌ ഓഫീസര്‍മാരുടെ സാക്ഷ്യപത്രം വാങ്ങണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല. മൂവാറ്റുപുഴയിലെ ഒരു ക്യാമ്പുകളിലും സര്‍ക്കാര്‍ അരി ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ക്യാമ്പുകളിലേക്ക്‌ ആവശ്യത്തിലധികം സഹായങ്ങള്‍ വിവിധ മേഖലകളില്‍ നിന്നും ലഭ്യമായതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. മാത്രവുമല്ല,
ക്യാമ്പുകളില്‍ നിന്നും ബാക്കിയായ വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ദുരിതബാധിതര്‍ക്കുള്ള ആശ്വാസ കിറ്റുകളും വിതരണം ചെയ്‌തിരുന്നു. ജില്ലയില്‍ ഏറ്റവും ആദ്യം ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ കിറ്റ്‌ വിതരണം നടന്നതും മൂവാറ്റുപുഴയിലാണെന്നതും ശ്രദ്ധേയമാണ്‌. ചില ജനപ്രതിനിധികള്‍ അനര്‍ഹമായി അരികടത്തിയതിനെതിരെ പല യോഗങ്ങളിലും പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി എ.സി. മൊയ്‌തീന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാതല അവലോകന യോഗത്തിലും വിഷയം ഉയര്‍ന്നുവന്നിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐയും കോണ്‍ഗ്രസും രംഗത്ത്‌ വന്നിട്ടുണ്ട്‌.
താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ വിവരങ്ങള്‍ ജില്ലാ കലക്‌ടര്‍ക്ക്‌ കൈമാറുമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 31 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW