ബാലുശ്ശേരി: ഡി.വൈ.എഫ്.ഐ യുടെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരും ഒരുമാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. മുഴുവന്‍ യുവജനങ്ങളും കേരളത്തെ പുനര്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ഒരുമാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തയ്ാറായകണമെന്നും ബാലുശേരിയില്‍ നടന്ന ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്നലെ ബാലുശേരി ആരംഭിച്ച ഡി.വൈ.എഫ്.ഐ 14-ാം കോഴിക്കോട് ജില്ലാ സമ്മേളനം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ.പി.എം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.വസീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.നിഖില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ പി.ബിജു സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ.ദിനേശന്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദന്, ഇസ്മയില്കുറുമ്പൊയില് പ്രസംഗിച്ചു. ജില്ലയിലെ 16 ബ്ലോക്കുകളില്‍ നിന്നായി 365 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പുതിയ ജില്ലാ കമ്മറ്റിയെയും ഭാരവാഹികളെയും ഇന്ന് തിരഞ്ഞെടക്കുന്നതോടെ സമാപനസമ്മേളനം അവസാനിക്കും.