Tuesday, November 13, 2018 Last Updated 15 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.30 AM

ദുരിതബാധിതര്‍ക്കായി സ്വകാര്യബസുകള്‍ കാരുണ്യയാത്ര നടത്തി

കൊയിലാണ്ടി:കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവര്‍ക്കായി ഒരു ദിവസത്തെ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നല്‍കാന്‍ കൊയിലാണ്ടിയിലെ സ്വാകാര്യ ബസ്സുടമകള്‍ കഴിഞ്ഞ ദിവസം കൈകോര്‍ത്തു. കൊയിലാണ്ടി ബസ്‌ സ്‌റ്റാന്റില്‍ നിന്നും സര്‍വ്വീസ്‌ നടത്തുന്ന 150ഓളം ബസ്സുകളില്‍ നിന്ന്‌ ലഭിക്കുന്ന തുകയാണ്‌ സമാഹരിച്ചത്‌
.ഇതോടൊപ്പം തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക്‌ നീക്കിവെച്ചു.
കാരുണ്യയാത്രയുടെ ഫ്‌ളാഗ്‌ ഓഫ്‌ ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഡോ: മുഹമ്മദ്‌ നജീബ്‌ നിര്‍വ്വഹിച്ചു. എം.കെ.സുരേഷ്‌പ്ര ബാബു അദ്ധ്യക്ഷനായി.
ജോയിന്റ്‌ ആര്‍.ടി.ഒ.പി.രാജേഷ്‌, പ്രിന്‍സിപ്പല്‍ എസ്‌.ഐ. സജു എബ്രഹാം, അഡീഷണല്‍ എസ്‌.ഐ.ആഭിദ്‌, എം.വി.ഐ.മാരായ സജീഷ്‌, ബിനോയ്‌,സാജന്‍, സുജിത്‌. ചടങ്ങില്‍ പങ്കെടുത്തു. ബസ്സുടമകളായ കെ.കെ. മനോജ്‌ടി.ടി.കെ.ദാസന്‍, സുനില്‍കുമാര്‍, രഘുനാഥ്‌, സംസാരിച്ചു.
പ്രവൃത്തി ദിവസമായതിനാല്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും കഴിഞ്ഞ ദിവസം എല്ലാവിധ സൗജന്യ യാത്രകളും ഒഴിവാക്കിയും ചെറുകിട വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയിലെ ഒരു തവണത്തെ യാത്രയെങ്കിലും ഒഴിവാക്കി സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്‌തും സഹകരിക്കണമെന്ന്‌ കോര്‍ഡിനേഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചിരുന്നു.

Ads by Google
Advertisement
Friday 31 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW