Friday, August 31, 2018 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.30 AM

ഇതരസംസ്‌ഥാന തൊഴിലാളികളെ നിയന്ത്രിക്കണമെന്ന്‌ ജാഗ്രതാ സമിതി

നാദാപുരം: ഇതര സംസ്‌ഥാന തൊഴിലാളികളെ നിയന്ത്രിക്കണമെന്ന്‌ വളയം പൂവം വയലില്‍ ചേര്‍ന്ന ജാഗ്രതകാ സമിതി ആവശ്യപ്പെട്ടു. ഇവര്‍ സൃഷ്‌ടിക്കുന്ന ആരോഗ്യ സ്രുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നെന്നാണ്‌ പരാതി.നാട്ടുകാരുടേയും വിവിധ ക്ലബ്ബുകാരുടേയും യോഗമാണ്‌ ഇങ്ങിനെയൊരു ആവശ്യം ഉന്നയിച്ചത്‌.
ഇവര്‍ മദ്യം,കഞ്ചാവ്‌ ഉള്‍പ്പെടെയുള്ള ലഹരി വസ്‌തുക്കള്‍ വില്‍പ്പന നടത്തുന്നതായി യോഗം ആരോപിച്ചു. പലരും നാട്ടില്‍ പോയി തിരിച്ചു വരുന്നത്‌ കിലോക്കണക്കിന്‌ കഞ്ചാവ്‌ ഉള്‍പ്പെടയുള്ള ലഹരി വസ്‌തുക്കളുമായാണെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. ഇവര്‍ മദ്യം എത്തിച്ചു കൊടുക്കുന്നതായും പറയുന്നു.
ബംഗ്‌ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും ക്രമിനലുകളും ഇവരോടൊപ്പമുള്ളതായി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരക്കാരുടെ താമസ സ്‌ഥലത്ത്‌ അസമയങ്ങളില്‍ അപരിചിതര്‍ വന്നു പോകുന്നതായി പറയുന്നു. പല കെട്ടിട ഉടമകളും ഇവരുടെ തിരിച്ചറിയില്‍ രേഖകള്‍ വാങ്ങി സൂക്ഷിക്കുന്നുമില്ല.തിരിച്ചറിയല്‍ കാര്‍ഡ്‌ ചോദിച്ചതിനെ തുടര്‍ന്ന്‌ ചിലര്‍ താമസം മാറിയതായും പറയുന്നു. ഇടക്കിടെ മദ്യം ,കഞ്ചാവ്‌ ഉള്‍പ്പെടയുള്ളവയുമായി ഇത്തരക്കാരെ പിടികൂടുന്നുണ്ട്‌.
ഇതിനിടയില്‍ പാറക്കടവില്‍ നിന്ന്‌ വിദേശമദ്യവുമായി രണ്ട്‌ ഇതര സംസ്‌ഥാനക്കാരെ പോലീസ്‌ പിടികൂടി.പശ്‌ചിമബംഗാള്‍ സ്വദേശികളായ സമീര്‍കയാര്‍(48)നസ്‌കന്‍മലായ്‌(48)എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌.
പാറക്കടവ്‌ ടൗണിലെ ബസ്‌ കാത്തിരുപ്പ്‌ കേന്ദ്രത്തില്‍ നിന്നാമിവരെ പിടികൂടിയത്‌. ഇവരില്‍ നിന്ന്‌ 9 കുപ്പി മദ്യം പിടിച്ചെടുത്തതായി പോലീസ്‌ പരഞ്ഞു. മാഹിയില്‍ നിന്ന്‌ വാങ്ങി വില്‍പ്പനക്കായി എത്തിച്ചതാമെന്ന്‌ പോലീസ്‌ പറഞ്ഞു. എസ്‌.ഐ വി.എം ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പിടികൂടിയത്‌.

Ads by Google
Advertisement
Friday 31 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW