Saturday, September 08, 2018 Last Updated 12 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.30 AM

നഗരത്തില്‍ തെരുവിളക്കുകള്‍ കത്തിക്കണം

വടകര : നഗരത്തില്‍ മിക്ക വാര്‍ഡുകളിലും തെരുവു വിളക്കുകള്‍ കണ്ണടച്ചു. പുതിയ തെരുവു വിളക്കുകള്‍ സ്‌ഥാപിക്കുന്നതിന്‌ നഗരസഭാ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്ന്‌ മുനിസിപ്പല്‍ യോഗത്തില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തി.
നഗരസഭാ ബജറ്റില്‍ തെരുവു വിളക്കുകള്‍ സ്‌ഥാപിക്കുന്നതിന്‌ ആവശ്യമായ തുക വകയിരുത്താത്തതാണ്‌ നഗരത്തെയും നഗരപ്രാന്തത്തെയും ഇരുട്ടിലാക്കുന്നതെന്ന്‌ യു.ഡി.എഫ്‌ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ആറ്‌ മാസത്തോളമായി നഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ഇരുട്ടിലാണ്‌. ഇതിന്‌ മുമ്പത്തെ വര്‍ഷം 26 ലക്ഷം രൂപയായിരുന്നു നഗരസഭ തെരുവു വിളക്കുകള്‍ സ്‌ഥാപിക്കുന്നതിനായി വകയിരുത്തിയിരുന്നത്‌.
നഗരത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യമാണ്‌ നിലനില്‍ക്കുന്നതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പദ്ധതികള്‍ക്കായി കുറഞ്ഞ തുക അനുവദിക്കുന്നതിനാല്‍ കരാറുകാര്‍ നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുക്കുന്നില്ല. റോഡുകളുടെയും പാലങ്ങളുടെയുമടക്കം നിര്‍മ്മാണ പ്രവൃത്തികള്‍ ഇതിനാല്‍ മുടങ്ങിക്കിടക്കുകയാണെന്ന്‌ കൗണ്‍സലര്‍മാര്‍ കുറ്റപ്പെടുത്തി.
ടി.ഐ നാസര്‍, നഫ്‌സല്‍ വി.ടി.കെ, എം.പി അഹമ്മദ്‌, പി.എം മുസ്‌തഫ, പി സഫിയ, ഇ. അരവിന്ദാക്ഷന്‍, പി ഗിരീഷന്‍ സംസാരിച്ചു. വൈസ്‌ ചെയര്‍മാന്‍ പി ഗീത യോഗ നടപടികള്‍ നിയന്ത്രിച്ചു.

Ads by Google
Advertisement
Friday 31 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW