Saturday, November 17, 2018 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.22 AM

പിത്യസഹോദരന്‍ പുഴയിലെറിഞ്ഞ വിദ്യാര്‍ഥിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

uploads/news/2018/08/244635/1.jpg

മലപ്പുറം: പിത്യസഹോദരന്‍ പുഴയിലെറിഞ്ഞ വിദ്യാര്‍ഥിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. എടയാറ്റൂര്‍ മങ്കരത്തൊടി സലീമിന്റെ മകന്‍ മുഹമ്മദ്‌ ഷഹീനെ(9) ആണ്‌ പിതൃസഹോദരന്‍ മുഹമ്മദ്‌ കഴിഞ്ഞ 13ന്‌ ആനക്കയം പാലത്തില്‍ നിന്ന്‌ പുഴയിലെറിഞ്ഞ്‌. അഞ്ച്‌ കിലോമീറ്ററിലധികം ഒഴുകിയ മൃതദേഹം തലയും കൈപ്പത്തികളും നഷ്‌ടപ്പെട്ട നിലയില്‍ കടലുണ്ടി പുഴയില്‍ പാറക്കടവ്‌ നെച്ചിക്കുറ്റി കടവിന്‌ താഴെ മുള്‍പടര്‍പ്പുകള്‍ക്കിടയില്‍ നിന്ന്‌ ബുധനാഴ്‌ച വൈകിട്ടാണ്‌ കണ്ടെത്തിയത്‌. ജീര്‍ണ്ണിച്ച മൃതദേഹം പിതാവെത്തിയാണ്‌ തിരിച്ചറിഞ്ഞത്‌. കുട്ടിയുടെ യൂണിഫോം പാന്റും വള്ളിചെരിപ്പുമാണ്‌ തെളിവായത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം ഇന്നലെ വൈകിട്ട്‌ ഖബറടക്കി. മൃതദേഹം കുട്ടിയുടേതെന്ന്‌ ഉറപ്പിക്കാന്‍ ഡി.എന്‍.എ പരിശോധനയും നടത്തും.മൃതദേഹം കണ്ടെത്തിയ ഭാഗത്ത്‌ പെരിന്തല്‍മണ്ണയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും മുങ്ങല്‍വിദഗ്‌ദരും ഇന്നലെ രാവിലെ മുതല്‍ വൈകിട്ട്‌ വരെ പരിശോധന നടത്തിയെങ്കിലും മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്താനായില്ല.ല്ല. ഷഹീന്റെ പിതാവുമായി വിലപേശി അഞ്ചുലക്ഷംരൂപ തട്ടാനായിരുന്നു എടയാറ്റൂര്‍ സ്‌കൂള്‍ പരിസരത്ത്‌ നിന്ന്‌ കുട്ടിയെ തട്ടിക്കൊണ്ടുപോയതും പിന്നീട്‌ പുഴയിലെറിഞ്ഞതും.

Ads by Google
Advertisement
Friday 31 Aug 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW