Tuesday, July 16, 2019 Last Updated 32 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.21 AM

എട്ടുനോമ്പ്‌ പെരുന്നാളിന്‌ നാളെ കൊടിയേറും

uploads/news/2018/08/244634/4.jpg

മണര്‍കാട്‌: സെന്റ്‌ മേരീസ്‌ കത്തീഡ്രലിലെ എട്ടുനോമ്പ്‌ പെരുന്നാളിന്‌ നാളെ കൊടിയേറും. കൊടിമരം ഘോഷയാത്രയായി തിരുവഞ്ചൂരില്‍നിന്നാണ്‌ കൊണ്ടുവരുന്നത്‌.
പറമ്പുകര പാട്ടത്തില്‍ പി.പി. വര്‍ഗീസിന്റെ പുരയിടത്തില്‍നിന്നുള്ള കമുക്‌ മരമാണ്‌ കൊടികയറ്റുന്നതിനായി ഇക്കുറി തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇടവക വികാരി ഇ.ടി. കുറിയാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ ഇട്യാടത്ത്‌ മരംമുറിക്കലിന്‌ പ്രാര്‍ഥനയോടെ തുടക്കംകുറിക്കും.
തുടര്‍ന്ന്‌ ട്രസ്‌റ്റിമാരും സെക്രട്ടറിയും പങ്കാളികളാകും. നിലംതൊടാതെ കയറില്‍ കെട്ടിയിറക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പറമ്പുകരയില്‍നിന്നും കൊടിമര ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്ര പള്ളി അങ്കണത്തില്‍ പ്രവേശിച്ച്‌ പ്രധാന പള്ളിക്ക്‌ വലംവയ്‌ക്കും. കല്‍ക്കുരിശിനു സമീപം കുളത്തിനടുത്താണ്‌ കൊടമരം കുഴിച്ചിടുന്നത്‌. കമുക്‌മരത്തിന്റെ മുകള്‍ഭാഗം മുറിച്ചുമാറ്റി കുരിശ്‌ സ്‌ഥാപിച്ച്‌ കൊടിതോരണങ്ങള്‍കൊണ്ട്‌ അലങ്കരിച്ചാണ്‌ കൊടിമരം തയാറാക്കുന്നത്‌.

Ads by Google
Advertisement
Friday 31 Aug 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW