Friday, September 14, 2018 Last Updated 50 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.21 AM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കിഴതടിയൂര്‍ ബാങ്കിന്റെ 33 ലക്ഷം കൂടി

uploads/news/2018/08/244633/3.jpg

പാലാ:പ്രളയ ദുരിതത്തിന്‌ ഇരയായ സഹജീവികള്‍ക്ക്‌ സഹായമേകാന്‍ കിഴതടിയൂര്‍ സഹകരണ ബാങ്ക്‌ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും ഭരണസമിതിയംഗങ്ങളുടെ സിറ്റിങ്‌ ഫീയും ഉള്‍പ്പെടെ 33 ലക്ഷംരൂപ കൂടി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക്‌ നല്‍കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ്‌ ജോര്‍ജ്‌ സി കാപ്പന്‍ അറിയിച്ചു.
ബാങ്കിന്റെ വിഹിതമായി അഞ്ചുലക്ഷവും ഭരണസമിതിയംഗങ്ങളുടെ വിഹിതവും ജീവനക്കാരുടെ രണ്ട്‌ ദിവസത്തെ വേതനവും ഉള്‍പ്പെടെ 1.30 ലക്ഷം രൂപാ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക്‌ കൈമാറിയിരുന്നു. ഇതിന്‌ പുറമെയാണ്‌ മുഴുവന്‍ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളവും ഭരണസമിതിയംഗങ്ങളുടെ സിറ്റിംങ്‌ ഫീയും ഉള്‍പ്പെടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 33 ലക്ഷംകൂടി ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചത്‌.
മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്കുള്ള തുകക്ക്‌ പുറമെ രണ്ട്‌ ലക്ഷം രൂപയുടെ വസ്‌ത്രങ്ങളും ഭക്ഷ്യവസ്‌തുക്കളും ദുരിതാശ്വാസ ക്യാമ്പുകളില്‍ ബാങ്ക്‌ വിതരണം ചെയ്‌തിരുന്നു.

Ads by Google
Advertisement
Friday 31 Aug 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW