Monday, September 17, 2018 Last Updated 38 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.21 AM

കഥകളിയിലെ 'മിടുക്കന്‍' സപ്‌തതി നിറവില്‍

uploads/news/2018/08/244632/2.jpg

കോട്ടയം: കഥകളി മേഖലയിലെ മിടുക്കന്‍ സപ്‌തതി നിറവില്‍.
കഥകളിമേളരംഗത്തെ സജീവസാന്നിധ്യമായ കുറൂര്‍ ചെറിയ വാസുദേവന്‍ നമ്പൂതിരിയുടെ സപ്‌തതിയാഘോഷങ്ങള്‍, അദ്ദേഹം അരങ്ങേറ്റം കുറിച്ച കുമാരനല്ലൂര്‍ ക്ഷേത്രനടയില്‍ ഇന്നു നടക്കും. ആയിരക്കണക്കിനു കഥകളി വേദികളില്‍ മേളം അവതരിപ്പിച്ചതിന്റെ നിര്‍വൃതിയിലാണ്‌ അദ്ദേഹം സപ്‌തതിയിലേക്കു കടക്കുന്നത്‌. പ്രശസ്‌തകഥകളി നടന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജ്‌ജനത്തിന്റെയും മകനായി 1948ല്‍ ജനിച്ച അദ്ദേഹം അഞ്ചാം വയസില്‍ കലാമണ്ഡലം കൃഷ്‌ണന്‍കുട്ടിപൊതുവാളിന്റെ കീഴില്‍ ചെണ്ട അഭ്യസിക്കുവാന്‍ ആരംഭിച്ചിരുന്നു. താളബോധത്തിലെ മിടുക്കു കണ്ട്‌ പൊതുവാളാണ്‌ ഇനി ഇവനെ മിടുക്കന്‍ എന്നു വിളിക്കാമെന്നു പറഞ്ഞത്‌. ഈ അഭിപ്രായം പിന്നീട്‌ വിളിപ്പേരായി മാറി. പത്താം വയസില്‍ അരങ്ങേറ്റം കുറിച്ച കുറൂര്‍ പിന്നീട്‌ ആയാംകുടി കുട്ടപ്പമരാരാടെയും വീണ്ടും പൊതുവാളിന്റെയും കീഴില്‍ അഭ്യസിച്ചു.
തായമ്പകയിലായിരുന്നു അരങ്ങേറ്റമെങ്കിലും പിന്നീട്‌ കഥകളി മേളത്തിലേക്കു മാറി.പിന്നീട്‌ കലാമണ്ഡലം രാമന്‍കുട്ടിനായര്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍, കലാമണ്ഡലം അച്ചുണ്ണി പൊതുവാളും ഗുരുക്കന്‍മാരായി. ഗുരു കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ മുതല്‍ കലാമണ്ഡലം ഗോപി വരെയുള്ളവരുടെ കഥകളി വേദികളില്‍ മേളക്കാരനായിരുന്നിട്ടുണ്ട്‌ വാസുദേവന്‍ നമ്പൂതിരി. കലാമണ്ഡലം ഗോപിയുടെ അപൂര്‍വം ചില മേളക്കാരിലൊരാളാണ്‌ ഇപ്പോഴും ഇദ്ദേഹം. 2003ല്‍ കേരളകലാമണ്ഡലം കഥകളിമേളരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്‌ ഇദ്ദേഹത്തെ ആദരിച്ചു. 2007ല്‍ ലഭിച്ചതുള്‍പ്പെടെ കലാമണ്ഡലത്തിന്റെ രണ്ട്‌ അവാര്‍ഡുകളും ഇദ്ദേഹത്തിനു ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടേതുള്‍പ്പെടെ മറ്റു നിരവധി അവാര്‍ഡുകളും കുറൂരിനെ തേടിയെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഷഷ്‌ട്യബ്‌ദപൂര്‍ത്തി 2008ല്‍ കോട്ടയം തിരുനക്കരയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു.ഇപ്പോഴും കുട്ടികളെ പഠിപ്പിച്ചും പഠിച്ചും മേളത്തില്‍ അറിവു പുതുക്കുകയാണ്‌ വാസുദേവന്‍ നമ്പൂതിരി. സപ്‌തതി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു പിറന്നാള്‍ സദ്യ, ആദരം, പൊതുസമ്മേളനം, പുസ്‌തപ്രകാശനം, കഥകളി എന്നിവ ഒരുക്കിയിട്ടുണ്ട്‌. കുറൂര്‍ കുടുംബത്തിലെ നാലാംതലമുറയില്‍പ്പെട്ട നാലു പേര്‍ കഥകളി രംഗത്തേയ്‌ക്കുള്ള അരങ്ങേറ്റവും ഇതോടൊപ്പം നടക്കും.

Ads by Google
Advertisement
Friday 31 Aug 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW