Tuesday, September 25, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.21 AM

കവിഞ്ഞൊഴുകിയ മീനച്ചിലാര്‍ ഇപ്പോള്‍ മെലിഞ്ഞുണങ്ങി

uploads/news/2018/08/244631/1.jpg

കോട്ടയം: രണ്ടാഴ്‌ച മുമ്പു നിറഞ്ഞൊഴുകിയ മീനച്ചിലാര്‍ തന്നെയോ, ഇപ്പോള്‍ ഒഴുകുന്നത്‌?. മൂന്നു ദിവസം ദിവസം കൊണ്ടു മുപ്പതടിയിലേറെ വെള്ളം ഉയര്‍ന്ന മീനച്ചിലാറ്റിലെ ജലനിരപ്പു പത്തു ദിവസത്തിനുള്ളില്‍ പഴയതിനേക്കാഴും താഴ്‌ന്നു പലയിടങ്ങളിലും തോടിനു സമാനമായി. സാധാരണ ഡിസംബര്‍ - ജനുവരി മാസങ്ങളിലുണ്ടാകുന്ന ജലനിരപ്പിലാണ്‌ ഇപ്പോള്‍ മീനച്ചിലാര്‍. മീനച്ചിലാറ്റിലെ വെള്ളമെത്തുന്ന അയ്‌മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ ജനങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടില്‍ ജീവിക്കുമ്പോഴാണു കോട്ടയം ഭാഗം വരെ മീനച്ചിലാര്‍ മെലിഞ്ഞുണങ്ങിയിരിക്കുന്നത്‌.
ചെറുതും വലുതുമായ അഞ്ചിലേറെ ഉരുള്‍പ്പൊട്ടലുകളുടെ വെള്ളം, വഴിക്കടവ്‌ ചെക്ക്‌ ഡാം അടച്ചതിനെത്തുടര്‍ന്നുണ്ടായ അധിക ജലം, തീവ്ര മഴയെത്തുടര്‍ന്നുണ്ടായ വെള്ളം എന്നിവയെല്ലാം ഒഴുകിയെത്തിയ നദിയുടെ നിലവിലെ അവസ്‌ഥ അപകടകരമായ മുന്നറിയിപ്പാണു നല്‍കുന്നതെന്നു പരിസ്‌ഥിതി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പൊരിക്കലും ഇത്രയും വേഗം താഴ്‌ന്ന സംഭവമുണ്ടായിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മീനച്ചിലാറിന്റെ ഉത്ഭവ സ്‌ഥാനങ്ങളില്‍ ബഹുകൃഷിയ്‌ക്കു പകരം ഏകവിളയായതും അനധികൃത നിര്‍മാണവും പെട്ടെന്നു വെള്ളം വലിയാന്‍ കാരണമായിട്ടുണ്ടെന്നാണു നിഗമനം. ആറിന്റെ ജലകുംഭങ്ങളായ ചോലത്തടം, മൂന്നിലവ്‌, തലനാട്‌, മേലുകാവ്‌ തുടങ്ങിയവിടങ്ങളിലെ മലനിരകളിലെ ക്വാറികളും ഇവയിലെ സ്‌ഫോടനവും ഇവിടങ്ങളിലെ സ്വഭാവിക ജലസംഭരണിയ്‌ക്കു വിള്ളല്‍ വീഴ്‌ത്തി.
ഈരാറ്റുപേട്ട മുതല്‍ പുന്നത്തുറ വരെയുള്ള ഭാഗത്തു മുമ്പുണ്ടായിരുന്ന മണല്‍ത്തിട്ടകള്‍ ഇല്ലാതാകുയും ഈ ഭാഗം ഒരേ നിരപ്പിലാകുകയും ചെയ്‌തതോടെ ഉത്ഭവസ്‌ഥാനത്തു നിന്നുള്ള വെള്ളം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കോട്ടയത്തെത്തുന്ന അവസ്‌ഥയായി. മീനച്ചിലാറിന്റെ ഏറ്റവും വലിയ ജലസംഭരണികളായിരുന്നു ഈ മണല്‍ത്തിട്ടകള്‍.പടിഞ്ഞാറെത്തുമ്പോള്‍, മീനച്ചിലാര്‍ വേമ്പനാട്ടു കായലിനേക്കാള്‍ താഴ്‌ന്നതും തിരിച്ചടയായി. ഇതോടെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്‌തി കുറഞ്ഞാലുടന്‍ കായല്‍ വെള്ളം കിടങ്ങൂരില്‍ വരെ എത്തുന്ന അവസ്‌ഥയായി. മീനച്ചിലാറിന്റെ സംരക്ഷണത്തിനായി പദ്ധതികള്‍ പലതുണ്ടെങ്കിലും എല്ലാം ഇപ്പോഴും ഫയലിലുറങ്ങുകയാണ്‌.

Ads by Google
Advertisement
Friday 31 Aug 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW