Friday, September 14, 2018 Last Updated 50 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.21 AM

കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടു നോമ്പാചരണം ഇന്നു മുതല്‍

കാഞ്ഞിരപ്പള്ളി: ചരിത്ര പ്രസിദ്ധവും പുരാതന മരിയന്‍ തീര്‍ഥാടന കേന്ദ്രവുമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടു നോമ്പാചരണത്തിനും മാതാവിന്റെ പിറവിത്തിരുനാള്‍ ആചരണത്തിനും ഇന്നു കൊടിയേറും.
സെപ്‌റ്റംബര്‍ എട്ടുവരെയാണ്‌ തിരുനാള്‍. 31ന്‌ ഉച്ചകഴിഞ്ഞ്‌ 3.30ന്‌ ജപമാല, വൈകിട്ട്‌ നാലിന്‌ നൊവേനക്കു ശേഷം കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ്‌ പരിന്തിരിക്കല്‍ തിരുനാളിന്‌ കൊടിയേറ്റും. തുടര്‍ന്ന്‌ കുര്‍ബാന. സെപ്‌റ്റംബര്‍ ഒന്നിന്‌ രാവിലെ അഞ്ചിന്‌ കുര്‍ബാന റെക്‌ടര്‍ ഫാ. ഇമ്മാനുവേല്‍ മങ്കന്താനം.
രാവിലെ 6.30ന്‌ മാര്‍ മാത്യുഅറയ്‌ക്കലിന്റെ കാര്‍മ്മികത്വത്തിലും ഏഴിന്‌ വൈകിട്ട്‌ 4.30ന്‌ സഹായ മെത്രാന്‍ മാര്‍ ജോസ്‌ പുളിക്കലിന്റെ കാര്‍മ്മികത്വത്തിലും പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും. ആറിന്‌ പത്തിന്‌ റവ. ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്ത മലങ്കര ക്രമത്തില്‍ കുര്‍ബാന അര്‍പ്പിക്കും. രണ്ടിന്‌ 11.30ന്‌ കത്തീഡ്രല്‍ നിന്നും ആരംഭിക്കുന്ന മരിയന്‍ തീര്‍ഥാടനം പഴയ പള്ളിയിലെത്തും രൂപത സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍ മരിയന്‍ സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍ വൈകിട്ട്‌ ആറിന്‌ മരിയന്‍ പ്രഭാഷണം നടത്തും. ഒന്നു മുതല്‍ ആറുവരെ രാവിലെ അഞ്ചിനും, 6.30നും 8.15നും പത്തിനും ഉച്ചക്ക്‌ 12നും ഉച്ചകഴിഞ്ഞ്‌ 2.15നും വൈകിട്ട്‌ 4.15നും രാത്രി 7.15നും കുര്‍ബാന ഉണ്ടായിരിക്കും. എട്ടിന്‌ ഉച്ചയ്‌ക്ക്‌ 12ന്‌ മാതാക്കളുടെ സംഗമം നടത്തും.
ഫാ. കുര്യക്കോസ്‌ അമ്പഴത്തിനാല്‍, ഫാ. ജോസഫ്‌ വെള്ളമറ്റം, ഫാ. പീറ്റര്‍ കിഴക്കേല്‍, ഫാ. തോമസ്‌ കപ്യാരുമലയില്‍ എസ്‌. ജെ, ഫാ. തോമസ്‌ മണിക്കൊമ്പേല്‍, ഫാ. മാത്യു വള്ളിപ്പറമ്പില്‍, ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ. വര്‍ഗീസ്‌ കിളികൊത്തിപ്പാറ (കത്തീഡ്രലില്‍), വര്‍ഗീസ്‌ ഞള്ളിമാക്കല്‍, ഫാ. സെബാസ്‌റ്റ്യന്‍ വടക്കേമുറിയില്‍, ഫാ. മാത്യു പാലക്കുടി, ഫാ. ജോസഫ്‌ പുല്ലംപ്ലായില്‍, ഫാ. ജോര്‍ജ്‌ പുല്ലന്തനാല്‍, ഫാ. ദേവസ്യ കിഴക്കേവേലിക്കകത്ത്‌, ഫാ. തോമസ്‌ നരിപ്പാറയില്‍, ഫാ. എബി വാണിയപ്പുരയ്‌ക്കല്‍, ഫാ. അഗസ്‌റ്റിന്‍ പുതുപ്പറമ്പില്‍, ഫാ. സാല്‍വിന്‍ അഗസ്‌റ്റിന്‍ എസ്‌. ജെ, ഫാ. ജോസഫ്‌ മരുതോലില്‍, ഫാ. സേവ്യര്‍ കാളാംപറമ്പില്‍, ഫാ. ജില്‍സണ്‍ കുന്നത്തുപുരയിടം, ഫാ. നീല്‍ ചടയമുറി, ഫാ. മനു പുത്തന്‍വീട്ടില്‍, ഫാ. സഖറിയാസ്‌ ഇല്ലിക്കമുറിയില്‍, ഫാ. സെബാസ്‌റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. ജോസഫ്‌ അറയ്‌ക്കപ്പറമ്പില്‍, ഫാ. സെബാസ്‌റ്റ്യന്‍ മുതുപ്ലാക്കല്‍, ഫാ. മാത്യു കൊണ്ടൂപറമ്പില്‍, ഫാ. മാത്യു നിരവത്ത്‌, ഫാ. വര്‍ഗീസ്‌ കൊച്ചുപുരയ്‌ക്കല്‍, ഫാ. ആന്റണി വാതല്ലുകുന്നേല്‍, ഫാ. വര്‍ഗീസ്‌ കാലാക്കല്‍, ഫാ. ജോസഫ്‌ കൊച്ചുവീട്ടില്‍, ഫാ. മാത്യു കുഴിക്കാട്ട്‌, ഫാ. ജോര്‍ജ്‌ തെരുവംക്കുന്നേല്‍, ഫാ. അഗസ്‌റ്റിന്‍ പീടീകമലയില്‍, ഫാ. മാത്യു പാലക്കുടി, ഫാ. ജോസ്‌ മാത്യു പറപ്പള്ളി, ഫാ. സെബാസ്‌റ്റ്യന്‍ കുമ്പക്കാട്ട്‌, ഫാ. ജോസഫ്‌ ഇടശേരി എസ്‌. ജെ. എന്നിവര്‍ വിവിധ ദിവസങ്ങളിലെ കുര്‍ബാനകള്‍ക്ക്‌ കാര്‍മികത്വം വഹിക്കും.
മോണ്‍. ജോസ്‌ ചാമക്കാലയില്‍ കോര്‍എപ്പിസ്‌കോപ്പാ, ഫാ. ജോസഫ്‌ കടുപ്പില്‍, ചങ്ങനാശേരി രൂപത വികാരി ജനറാള്‍ ഫാ. മാണി പുതിയിടം, ഫാ. ജോര്‍ജ്‌ മണക്കുന്നേല്‍, ബ്രദര്‍ സേവി ജോസഫ്‌, ചങ്ങനശേരി രൂപത സഹായ മെത്രാന്‍ മാര്‍ തോമസ്‌ തറയില്‍ എന്നിവര്‍ മരിയന്‍ പ്രഭാഷണം നടത്തും.
സമാപനദിവസമായ എട്ടിന്‌ രാവിലെ 6.30ന്‌, വിശുദ്ധ കുര്‍ബാന റവ. ഡോ. കുര്യന്‍ താമരശേരി, വിശുദ്ധ കുര്‍ബാന 8.15ന്‌ ഫാ. റോബിന്‍സ്‌ മറ്റത്തില്‍, പത്തിന്‌ നടക്കുന്ന കുര്‍ബാനക്ക്‌ വികാരി ജനറാള്‍ ഫാ. ജസ്‌റ്റിന്‍ പഴേപറമ്പില്‍, 12ന്‌ കുര്‍ബാന ഫാ. ജസ്‌റ്റിന്‍ മതിയത്ത്‌ 2.15ന്‌ വിശുദ്ധ കുര്‍ബാന ഫാ. ആന്റണി കുഴിപ്പില്‍, നാലിന്‌ വികാരി ജനറാള്‍ ഫാ. ജോര്‍ജ്‌ ആലുങ്കല്‍, വൈകിട്ട്‌ ആറിന്‌ കുരിശടി ചുറ്റി പ്രദക്ഷിണം. 6.45ന്‌ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ തിരുനാള്‍ സമാപിക്കും.

Ads by Google
Advertisement
Friday 31 Aug 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW