Saturday, September 22, 2018 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.21 AM

മലയോര മേഖലയിലെ കര്‍ഷകര്‍ കണ്ണീര്‍ക്കടലില്‍

പൊന്‍കുന്നം: എല്ലാ കൃഷിയും തകര്‍ന്നടിഞ്ഞ നിലയിലാണ്‌ മലയോരമേഖലയിലെ കര്‍ഷകര്‍. വെള്ളം കെട്ടി നിന്ന്‌ വാഴത്തോട്ടങ്ങള്‍ ഭൂരിഭാഗവും നശിച്ചു. മഴക്കാലത്തിനു മുമ്പ്‌ നട്ട വാഴവിത്തുകളെല്ലാം നശിച്ചു. മഴയോടൊപ്പമുണ്ടായ കാറ്റില്‍ പാതിമൂപ്പെത്തിയ ഏത്തവാഴകള്‍ ഒടിഞ്ഞു വീണും കടപുഴകിയും നശിച്ചത്‌ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി. ഓണക്കാലത്ത്‌ വിലയുണ്ടായിരുന്നെങ്കിലും കര്‍ഷകര്‍ക്ക്‌ പ്രയോജനമുണ്ടായില്ല. വാഴകള്‍ക്ക്‌ രോഗവും മഴക്കാലം സമ്മാനിച്ചു. വെള്ളം കയറി നശിക്കാത്ത തോട്ടങ്ങള്‍ മഴ സമ്മാനിച്ച കീടബാധമൂലം നാശത്തിലാണ്‌. തണ്ടുതുരപ്പന്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവ വാഴകളെ കൂട്ടത്തോടെ നശിപ്പിക്കുകയാണ്‌.
പച്ചക്കറി കൃഷി പൂര്‍ണമായും നശിച്ചു. വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷി ചെയ്‌തവര്‍ക്കു മാത്രമല്ല, വീട്ടാവശ്യത്തിന്‌ കൃഷി ചെയ്‌തവര്‍ക്കും നഷ്‌ടം മാത്രമാണ്‌ മഴ സമ്മാനിച്ചത്‌. കപ്പ, ചേന, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കൃഷി ചെയ്യുന്നവരും പ്രതിസന്ധിയിലായി.
റബര്‍ കര്‍ഷകരാണ്‌ ഏറ്റവും പ്രതിസന്ധിയിലായത്‌. വളരെക്കുറച്ചു കര്‍ഷകര്‍ മാത്രമാണ്‌ മഴക്കാല റബര്‍വെട്ടിനായി മരങ്ങളില്‍ പ്ലാസ്‌റ്റിക്‌ പിടിപ്പിച്ചത്‌. തുടരെയുള്ള മഴമൂലം ഇത്തരം തോട്ടങ്ങളിലും ടാപ്പിങ്‌ നടന്നില്ല. കുമിള്‍ രോഗബാധമൂലം പാലുല്‌പാദനം പലതോട്ടങ്ങളിലും കുറവാണ്‌. ഇതെല്ലാം വരുംനാളുകളിലും റബര്‍പാല്‍ ഉല്‌പാദനം കുറയ്‌ക്കാനിടയാക്കും. തുടര്‍ച്ചയായുള്ള മഴമൂലം റബര്‍മരങ്ങളുടെ ഇല കൊഴിച്ചില്‍ വ്യാപകമായതും ഉത്‌പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 31 Aug 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW