Wednesday, November 14, 2018 Last Updated 11 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.20 AM

അങ്കണവാടി അപകടാവസ്‌ഥയില്‍; പ്രവര്‍ത്തനം പ്രദേശവാസികള്‍ തടഞ്ഞു

uploads/news/2018/08/244625/1.jpg

ചാത്തന്നൂര്‍: അപകടാവസ്‌ഥയിലുളള അങ്കണവാടി കെട്ടിടത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നതു പ്രദേശ വാസികള്‍ തടഞ്ഞു. ചിറക്കര ഗ്രാമപഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡിലെ 112-ാം നമ്പര്‍ ഒഴുകുപാറ പാര്‍ക്ക്‌ മുക്ക്‌ അങ്കണവാടിയുടെ പ്രവര്‍ത്തനമാണ്‌ ഇന്നലെ രക്ഷിതാക്കളും പ്രദേശവാസികളും തടഞ്ഞത്‌. പ്രദേശവാസികളുടെയും ഇവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും പരാതിയെ തുടന്ന്‌ ഓണാവധി കഴിഞ്ഞ്‌ അങ്കണവാടിയുടെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലേക്കു മാറ്റാമെന്ന്‌ അധികൃതര്‍ വാക്കു നല്‍കിയിരുന്നു.
കഴിഞ്ഞദിവസം ഇതിനായി മറ്റൊരു കെട്ടിടം കണ്ടെത്തിയെങ്കിലും വാര്‍ഡിലെ ഗ്രാമ പഞ്ചായത്തംഗം ഇടപെടുകയും അങ്കണവാടി അപകടാവസ്‌ഥയിലുള്ള കെട്ടിടത്തില്‍ തന്നെ തുടരാന്‍ പറയുകയായിരുന്നു. ഇതേ തുടര്‍ന്നാണു നാട്ടുകാരും രക്ഷിതാക്കളുമെത്തി പ്രവര്‍ത്തനം തടഞ്ഞത്‌. ഗ്രാമപഞ്ചായത്ത്‌ എ.ഇ. രഘുനാഥനും ഐ.സി.ഡി.എസ്‌ സൂപ്പര്‍ വൈസര്‍ അനിതയും സ്‌ഥലത്തെത്തി അങ്കണവാടിയുടെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലേക്കു മാറ്റാമെന്ന്‌ ഉറപ്പുനല്‍കി.
ഇതേ തുടര്‍ന്നു പ്രദേശവാസികള്‍ സമരത്തില്‍ നിന്നും പിന്‍മാറി. മുപ്പതു വര്‍ഷത്തിനു മുന്‍പ്‌ നിര്‍മിച്ച കെട്ടിടമാണു കാലപ്പഴക്കം കൊണ്ടു പൊട്ടിപ്പൊളിഞ്ഞത്‌. ഈ കെട്ടിടം ഉപയോഗ യോഗ്യമല്ലെന്നും ഇതു പൊളിച്ചു മാറ്റണമെന്നും അധികൃതര്‍ ഉത്തരവിട്ടിരുന്നു. രണ്ടു വര്‍ഷം മുന്‍പ്‌ ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്നും കെട്ടിട നിര്‍മാണത്തിനായി തുകയും അനുവദിച്ചിരുന്നു.
എന്നാല്‍ കെട്ടിടം പണിതുടങ്ങുന്നതിനുള്ള നടപടി മറ്റ്‌ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായില്ല. കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരയുളള കെട്ടിടത്തിന്റെ പലഭാഗങ്ങളും അടര്‍ന്നു വീഴാറായി. മുപ്പതോളം കുട്ടികള്‍ എത്തിച്ചേര്‍ന്നിരുന്ന ഇവിടെ നിലവില്‍ 22 കുട്ടികളാണുള്ളത്‌. യാതൊരു സുരക്ഷിതവും ഇല്ലാത്ത കെട്ടിടത്തിലേക്കു കുട്ടികളെ വിടാന്‍ രക്ഷിതാക്കള്‍ തയാറാകാതായതോടെ ഇതില്‍ പലരും അങ്കണവാടിയിലേക്ക്‌ ഇപ്പോള്‍ എത്താറില്ല.
രണ്ടുനില കെട്ടിടത്തിന്റെ പ്ലാന്‍ ഉള്‍പ്പെടെ തയാറാക്കി അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ എ.ഇ. രഘുനാഥന്‍ പറഞ്ഞു. വനിത, ശിശുവികസന വകുപ്പില്‍ നിന്നും നല്‍കാനുളള തുക ലഭിക്കാത്തതാണ്‌ കെട്ടിടനിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതെന്നാണ്‌ ഐ.സി.ഡി.എസ്‌ സൂപ്പര്‍ വൈസര്‍ പറയുന്നത്‌. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന്‌ കെട്ടിട നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന്‌ പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
സമരത്തിന്‌ എ.ഐ.വൈ.എഫ്‌. ജില്ലാ കമ്മിറ്റി അംഗം എച്ച്‌. ഷാജിദാസ്‌, അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗം മോഹനന്‍, ബൈജു, വിജയകുമാര്‍, സജിത്ത്‌, എ.ഐ.വൈ.എഫ്‌ ചിറക്കര വില്ലേജ്‌ കമ്മിറ്റി പ്രസിഡന്റ്‌ രജ്‌ഞിത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 31 Aug 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW