Saturday, November 17, 2018 Last Updated 12 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.20 AM

ദുരന്തമേഖലയില്‍ ശുചീകരണത്തിനായി ഇ.ടി.സി. സംഘവും

കൊട്ടാരക്കര: ദുരന്തമേഖലയില്‍ കൊട്ടാരക്കരയിലെ കില വികസന പരിശീലനകേന്ദ്രം (ഇ.ടി.സി) അധ്യാപകരും ജീവനക്കാരും ശുചീകരണം തുടങ്ങി.
ഉത്രാട ദിവസം മുതല്‍ ആലപ്പുഴ ജില്ലയിലെ ചെന്നിത്തല പഞ്ചായത്തിലാണു സംഘം ശുചീകരണം ആരംഭിച്ചത്‌.
തുടര്‍ന്നു പത്തനംതിട്ട ആറന്‍മുള ഗ്രാമപഞ്ചായത്തിലെ കുറിച്ചിമുട്ടം നിവാസികളുടെ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവര്‍ത്തിക്കുന്ന വല്ലന എച്ച്‌.എസ്‌.എസ്‌. പരിസരം, ആറന്‍മുളയിലെ ഡി.ടി.പി.സിയുടെ ടൂറിസ്‌റ്റ് ഫെസിലിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ ഇ.ടി.സി ടീം ശുചീകരണം നടത്തി. കില വികസന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ജി. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അധ്യാപകരും ജീവനക്കാരും ഫാം ജീവനക്കാരുമായി മുപ്പതോളം പേരാണുള്ളത്‌. അതതു ജില്ലകളിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാശുചിത്വമിഷന്‍, ബ്ലോക്ക്‌ പഞ്ചായത്തുകള്‍ എന്നിവരുടെ സംയുക്‌ത നേതൃത്വത്തിലാണ്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. സംസ്‌ഥാന ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, പി.എ.യു. പ്രോജക്‌ട് ഡയറക്‌ടര്‍മാരായ എ. ലാസര്‍, എന്‍. ഹരി, എ.ഡി.സിമാരായ ആര്‍. രാധാകുമാര്‍, കെ. രശ്‌മിമോള്‍, ഡി. ഷിന്‍സ്‌ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
വരുംദിവസങ്ങളിലും ഇ.ടി.സി. സംഘം മഴക്കെടുതി മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന്‌ പ്രിന്‍സിപ്പല്‍ ജി. കൃഷ്‌ണകുമാര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 31 Aug 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW