Monday, November 19, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.20 AM

അഞ്ചല്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ തിരുനാള്‍ നാളെ ആരംഭിക്കും

അഞ്ചല്‍: സെന്റ്‌ മേരീസ്‌ പള്ളിയിലെ എട്ടുനോമ്പും ഇടവക തിരുനാളും നാളെ ആരംഭിക്കും. നാളെ വൈകിട്ട്‌ നാലിനു പള്ളി വികാരി ഫാ. ബോബസ്‌ മാത്യു കൊടിയേറ്റും. തുടര്‍ന്നു പ്രാര്‍ഥന. പൗരോഹിത്യ രചതജൂബിലി ആഘോഷിക്കുന്ന ഫാ. ജോണ്‍സണ്‍ കൈമലയി, ഫാ. ജോണ്‍സണ്‍ പുതുവേലില്‍, ഫാ. റോയി ജോര്‍ജ്‌ എന്നിവര്‍ സുഹബലി അര്‍പ്പിക്കും. രണ്ടിനു വൈകിട്ട്‌ അഞ്ചിന്‌ പത്തംനതിട്ട ഭദ്രാസന നിയുക്‌ത ബിഷപ്‌ ഡോ. സാമുവല്‍ മാര്‍ ഐറോനിയസ്‌ ധ്യാനം ഉദ്‌ഘാടനം ചെയ്യും. വിവിധ ദിവസങ്ങളില്‍ തിരുവല്ല ഭദ്രാസന വികാരി ജനറല്‍ ചെറിയാന്‍ താഴമണ്‍, പുനലൂര്‍ രൂപതാ വികാരി ജനറല്‍ വില്‍സണ്‍ ഡിക്രൂസ്‌, കോട്ടയം അതിരൂപത വികാരി ജനറല്‍ മൈക്കിള്‍ വെട്ടിക്കാട്ടില്‍, ഫാ. ഗീവര്‍ഗീസ്‌ എന്നിവര്‍ കുര്‍ബാനയ്‌ക്കു നേതൃത്വം നല്‍കും. ആറിനു നടക്കുന്ന സമൂഹബലിക്ക്‌ ഫാ. എബ്രഹാം ജോസഫ്‌, ഫാ. സാമുവേല്‍ കുന്നുംപുറത്ത്‌, ഫാ. ജോണ്‍സണ്‍ പുതുപറമ്പില്‍, ഫാ. ജോര്‍ജ്‌ തോമസ്‌ കൈമനയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. എട്ടിനു വൈകിട്ട്‌ 5.30ന്‌ പുത്തൂര്‍ ഭദ്രാസന അധ്യക്ഷന്‍ ബിഷപ്‌ ഡോ. ഗീവര്‍ഗീസ്‌ മാര്‍ മക്കാറിയോസ്‌ കുര്‍ബന അര്‍പ്പിക്കും. ഒന്‍പതിനു രാവിലെ ഒന്‍പതിനു നടക്കുന്ന കുര്‍ബാനക്കു കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും.

Ads by Google
Advertisement
Friday 31 Aug 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW