Saturday, November 17, 2018 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.20 AM

ജനവാസമേഖലയില്‍ അറവുമാടുകളുടെ മാലിന്യം നിക്ഷേപിച്ചു

ഓയൂര്‍: കൊട്ടറ, മീയ്യണ്ണൂര്‍, പാലമുക്ക്‌ വലിയവിള ഭാഗത്തെ ജനവാസമേഖലയില്‍ അറവുമാടുകളുടെ മാലിന്യം നിക്ഷേപിച്ചതിനെത്തുടര്‍ന്നു പ്രദേശവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍.
കഴിഞ്ഞദിവസം രാത്രി രണ്ട്‌ ടിപ്പറുകളില്‍ എത്തിച്ച മാലിന്യം ജെ.സി.ബി ഉപയോഗിച്ച്‌ കുഴിച്ചിടുകയായിരുന്നു.
മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കുഴിച്ചിട്ട മാലിന്യം നായ്‌ക്കള്‍ മാന്തി പുറത്തിട്ടതോടെ പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുന്നു.
വലിയവിള ഹോളോബ്രിക്‌സ് പ്രവര്‍ത്തിച്ചിരുന്ന പുരയിടത്തിലാണു മാലിന്യം നിക്ഷേപിച്ചത്‌. നായ്‌ക്കള്‍ പുറത്തെടുത്ത മാംസാവശിഷ്‌ടങ്ങള്‍ പക്ഷികള്‍ കൊത്തിവലിച്ചു സമീപത്തെ കിണറുകളിലും മറ്റു ജലാശയങ്ങളിലും നിക്ഷേപിക്കുന്നതിലൂടെ കുടിവെള്ളവും മലിനപ്പെട്ടിരിക്കയാണ്‌. പ്രദേശമാകെ ദുര്‍ഗന്ധമായതിനാല്‍ വീടുകളില്‍ താമസിക്കുന്നതിനോ വഴിനടക്കാനോ കഴിയാത്ത അവസ്‌ഥയാണ്‌. മഴക്കാലമായതിനാല്‍ വെള്ളം കെട്ടിക്കിടന്നു മാലിന്യാവശിഷ്‌ടങ്ങള്‍ നീരുറവകളില്‍ക്കൂടി കിണറുകളില്‍ എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു നാട്ടുകാര്‍ പൂയപ്പളളി പഞ്ചായത്ത്‌, പോലീസ്‌, ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പരാതി നല്‍കി.

Ads by Google
Advertisement
Friday 31 Aug 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW