Sunday, November 18, 2018 Last Updated 21 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.20 AM

പരിശോധന നടത്താതെ മരുന്നുകള്‍ കുറിക്കുന്നതായി പരാതി

ചടയമംഗലം: പനിയും മറ്റ്‌ അസുഖങ്ങളും പിടിപ്പെട്ട്‌ ആശുപത്രിയിലെത്തുന്ന രോഗികളെ ചില ഡോക്‌ടര്‍മാര്‍ പരിശോധിക്കാതെ തന്നെ മരുന്നുകള്‍ കുറിച്ചു നല്‍കുന്നതായി പരാതി.
ചടയമംഗലത്ത്‌ പ്രവര്‍ത്തിക്കുന്ന ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ചില ഡോക്‌ടര്‍മാര്‍ക്കെതിരെയാണ്‌ രോഗികള്‍ പരാതിയുമായി രംഗത്തെത്തിയത്‌. ശരീരത്തില്‍ ചില ഭാഗങ്ങളിലുണ്ടാകുന്ന വേദനകള്‍, കൈകാലുകളിലെ വേദനകള്‍ എന്നീ അസുഖമായി എത്തുന്ന രോഗികളെ വേദനസംഹാരികളും പുറത്തു നിന്നും ഓയില്‍മെന്റ്‌ പോലുള്ള മരുന്നുകള്‍ക്കും കുറിപ്പടി നല്‍കി പറഞ്ഞുവിടുകയാണ്‌ ചെയ്യാറുള്ളതെന്നാണ്‌ ആക്ഷേപം.
കൊച്ചു കുട്ടികളെ പോലും അസുഖം ബാധിച്ച്‌ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ വേണ്ട രീതിയല്‍ പരിശോധന നടത്താന്‍ ഡോക്‌ടര്‍മാര്‍ തയാറാകുന്നില്ലെന്നുള്ള പരാതിയും വ്യാപകമാണ്‌.
അസുഖം ബാധിച്ചെത്തുന്നവര്‍ ഡോക്‌ടറുടെ പരിശോധനയിലുള്ള ഉത്തരവാദിത്വ കുറവു മൂലം മറ്റ്‌ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കുന്നു.
സാമ്പത്തികമായി വളരെയേറെ പിന്നാക്കം നില്‍ക്കുന്നവരും ഇപ്പോള്‍ ചടയമംഗലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ മടിക്കുകയാണ്‌.
ചടയമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസറെ കാണാനാണ്‌ കുട്ടികളെയും കൊണ്ട്‌ അധികം പേരും എത്തുന്നതെങ്കിലും എല്ലാ ദിവസവും ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ ഒ.പി. ഇല്ലാത്തത്‌ മൂലം മറ്റു ഡോക്‌ടര്‍മാരെ കാണേണ്ടിവരുന്നു.

Ads by Google
Advertisement
Friday 31 Aug 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW