Tuesday, September 25, 2018 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.20 AM

സന്നദ്ധസേവനത്തിനായി ഇരുന്നൂറംഗ സംഘം

കൊല്ലം: മഴക്കെടുതിയില്‍ ചെളിനിറഞ്ഞ വീടുകളും സ്‌ഥാപനങ്ങളും വൃത്തിയാക്കാനായി ജില്ലയില്‍ നിന്നു കൂടുതല്‍ പേര്‍ രംഗത്തിറങ്ങുന്നു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക്‌ ഇന്നു മൂന്നു ബസുകളിലായി 200 പേരാണ്‌ പുറപ്പെടുക.
വിവിധ ഐ.ടി.ഐകള്‍, ശ്രീനാരായണ പോളിടെക്‌നിക്‌, ബിഷപ്‌ ജെറോം എന്‍ജിനീയറിങ്‌ കോളജ്‌ എന്നിവടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ട്രെയിനികള്‍ എന്നിവര്‍ക്കൊപ്പം ഇലക്‌ട്രോണിക്‌സ് സര്‍വീസ്‌ അസോസിയേഷന്‍ അംഗങ്ങളും സംഘത്തിലുണ്ട്‌.
ശുചീകരണത്തോടൊപ്പം വയറിങ്‌, പ്ലംബിങ്‌, തടിപ്പണി തുടങ്ങിയവയും നിര്‍വഹിക്കാന്‍ വൈദഗ്‌ധ്യമുള്ളവരാണ്‌ സന്നദ്ധ സേവനത്തിന്‌ ഇറങ്ങുന്നത്‌.
കുടുംബശ്രീ, വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ നടത്തുന്ന സേവനത്തിന്‌ പിന്നാലെയാണ്‌ ഇങ്ങനെയൊരു കൂട്ടായ്‌മ പ്രളയബാധിതര്‍ക്ക്‌ കൈത്താങ്ങൊരുക്കുന്നത്‌.
വരുംദിവസങ്ങളില്‍ കൂടുതല്‍ സന്നദ്ധസേവകരെ ദുരിതബാധിത മേഖലകളില്‍ വിന്യസിക്കാനാകുമെന്ന്‌ ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്‌. ഐസക്‌ അറിയിച്ചു.
സേവന സന്നദ്ധത അറിയിക്കാനായി 9995879699, 7188120322 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും ചേര്‍ന്നു രൂപീകരിച്ച നൈപുണ്യ കര്‍മസേന ആലപ്പുഴ ജില്ലയിലെ കുറ്റൂര്‍ പഞ്ചായത്ത്‌, പത്തനംതിട്ട ജില്ലയിലെ അങ്ങാടി, പഴവങ്ങാടി, കോയിപ്പുറം എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി.
ആറന്മുള കോ-ഓപ്പറേറ്റീവ്‌ എന്‍ജിനീയറിങ്‌ കോളജിലെ ശുചീകരണവും ഇലക്‌ട്രിക്‌, പ്ലംബിങ്‌ ജോലികളും അനുബന്ധമായി നടത്തി.
മൂന്നൂറിലധികം വരുന്ന സംഘമാണ്‌ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെന്ന്‌ ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 31 Aug 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW