Friday, August 31, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.19 AM

പാല്‍ച്ചുരം റോഡിലൂടെ ഇനിയുള്ള യാത്ര ദുഷ്‌കരമാകും;കൊട്ടിയൂര്‍-തലപ്പുഴ റോഡിനു വീണ്ടും സാധ്യതയേറുന്നു

uploads/news/2018/08/244619/2.jpg

പേരാവൂര്‍:കനത്തമഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന പാല്‍ച്ചുരം പാത ഗതാഗത യോഗ്യമാക്കാന്‍ മാസങ്ങളെടുക്കും.കണ്ണൂര്‍-വയനാട്‌ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം ബോയ്‌സ് ടൗണ്‍ റോഡ്‌ ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്‌.ഇരു ജില്ലകളെയും ബന്ധപ്പെടാന്‍ മറ്റൊരു മാര്‍ഗമുള്ളത്‌ നിടുംപൊയില്‍-മാനന്തവാടി റോഡാണ്‌.ഇതും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും തകര്‍ന്നിരുന്നു.ദിവസങ്ങളോളം ഗതാഗതം തടസ്സവുമുണ്ടായി.രണ്ടും ചുരം റോഡായതിനാല്‍ ഗതാഗത തടസ്സം പതിവാണ്‌.പാല്‍ച്ചുരം റോഡില്‍ നിരവധി സ്‌ഥലങ്ങളില്‍ വലിയ പാറകള്‍ ഏതു നിമിഷവും താഴെക്ക്‌ പതിക്കാവുന്ന അവസ്‌ഥയാണ്‌.കൂടാതെ മണ്ണിടിച്ചില്‍ ഉണ്ടായ ചെകുത്താന്‍ തോടിനു സമീപം ജെസിബി ഉപയോഗിച്ച്‌ മലയിടിക്കുകയും ചെയ്യുന്നത്‌ കൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്‌.റോഡിന്റെ അടിഭാഗം പലയിടത്തായി വിള്ളല്‍ സംഭവിച്ചിട്ടുണ്ട്‌.ഗതാഗത നിരോധനം ലംഘിച്ചും വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്‌.വന്‍ അപകട ഭീഷണിയാണ്‌ നിലവില്‍ പാല്‍ച്ചുരം റോഡിനുള്ളത്‌.എന്നാല്‍ ഇവയൊന്നും വകവെക്കാതെ യാത്ര ചെയ്യുന്ന കാഴ്‌ചയാണ്‌ കാണാന്‍ സാധിക്കുന്നത്‌.എന്നാല്‍ കൊട്ടിയൂര്‍-അമ്പായത്തോട്‌ തലപ്പുഴ നാല്‍പ്പത്തിനാലാം മൈല്‍ റോഡ്‌ ചുരം രഹിത റോഡായതിനാലും നിര്‍മ്മാണ ചെലവ്‌ കുറവായതിനാലും സുരക്ഷിത പാതയായതിനാലും പുനര്‍ നിര്‍മ്മിക്കണമെന്നാണ്‌ രണ്ട്‌ ജില്ലകളും ആവശ്യപ്പെടുന്നത്‌.നാല്‌ പതിറ്റാണ്ട്‌ മുമ്പ്‌ കൊട്ടിയൂര്‍ പഞ്ചായത്തിന്‌ വനംവകുപ്പ്‌ ലീസിന്‌ നല്‍കിയ ഭൂമിയിലെ ചുരമില്ലാത്ത റോഡ്‌ നിര്‍മ്മിക്കുകയാണ്‌ പദ്ധതി.എട്ട്‌ മീറ്റര്‍ വീതിയില്‍ മരങ്ങള്‍ വെട്ടി നീക്കി റോഡ്‌ നിര്‍മ്മിച്ച്‌ വാഹന ഗതാഗതം നടത്തിയിരുന്ന റോഡാണ്‌ അമ്പായത്തോട്‌-തലപ്പുഴ 44 ാം മൈല്‍ റോഡ്‌.ആകെ 8.150 കിലോമീറ്റര്‍ വരുന്ന റോഡിന്റെ 1.361 കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ്‌.അഞ്ച്‌ കിലോമീറ്റര്‍ ദൂരം കൊട്ടിയൂര്‍ പഞ്ചായത്തിലും മൂന്ന്‌ കിലോമീറ്ററോളം വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്നു.വയനാട്‌ ഭാഗത്ത്‌ 800 മീറ്ററോളം ടാറിങ്ങുമുണ്ട്‌.കൊട്ടിയൂരില്‍ മൂന്ന്‌ കിലോമീറ്ററോളം ടാറിങ്ങും ബസ്സ്‌ സര്‍വീസും ഉണ്ട്‌.കൊട്ടിയൂര്‍ പഞ്ചായത്ത്‌ പ്രമേയം പരിഗണിച്ച്‌ റോഡ്‌ പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും പൊതുമരാമത്ത്‌ വകുപ്പ്‌ കണ്ണൂര്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ക്ക്‌ കഴിഞ്ഞ ഡിസംബറില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.മുമ്പ്‌ നല്‍കിയ അനുമതി നിലനില്‍ക്കുന്നതിനാല്‍ വനംവകുപ്പ്‌ ലീസ്‌ വാങ്ങുകയോ കേന്ദ്രവിഷ്‌ക്യത പദ്ധതികളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്‌താല്‍ റോഡ്‌ സാധ്യമാകും.എന്നാല്‍ പാല്‍ച്ചുരം റോഡിന്റെ അപകടാവസ്‌ഥ പരിഗണിച്ചാല്‍ ഗതാഗതം വരുംദിവസങ്ങളില്‍ ദുഷ്‌കരമാകാനാണ്‌ സാധ്യത.

Ads by Google
Advertisement
Friday 31 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW