Sunday, November 18, 2018 Last Updated 42 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.19 AM

കോഴിമാലിന്യം നിക്ഷേപിച്ച വാഹനവും ആള്‍ക്കാരെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

uploads/news/2018/08/244618/1.jpg

ഇരിട്ടി: ഉളിക്കല്‍ പഞ്ചായത്തിലെ ആനറ വട്ടത്തറ റോഡില്‍ കോഴിമാലിന്യം നിക്ഷേപിച്ച വാഹനവും ആള്‍ക്കാരെയും നാട്ടുകാരുടെ സഹായത്തോടെ ഉളിക്കല്‍പോലീസ്‌ പിടികൂടി. രണ്ട്‌ വണ്ടികളിലായാണ്‌ പഴകിയ കോഴിവേസ്‌റ്റ് ചാക്കുകെട്ടുകളിലാക്കി റോഡില്‍ നിക്ഷേപിച്ചത്‌.
ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണ്‌ രണ്ട്‌ വണ്ടികളിലായി കൊണ്ടുവന്ന കോഴിമാലിന്യം റോഡില്‍ തള്ളിയതെന്ന്‌ നാട്ടുകാര്‍ പറയുന്നു.
മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ നിന്നും കൊണ്ടുവന്ന ദുര്‍ഗന്ധം വമിക്കുന്ന പഴകിയ കോഴി വേസ്‌റ്റാണിത്‌. ഉളിക്കല്‍ പഞ്ചായത്തിലെ ആനയറ- വട്ടത്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന്‌ സമീപത്തായാണ്‌ ഒരു വാഹനത്തിലുമായി രണ്ട്‌ ടണ്ണോളം കോഴി മാലിന്യം തള്ളിയത്‌. കോഴി മാലിന്യം തള്ളിയതൊടരികിലൂടെയാണ്‌ നൂറ്റമ്പതോളം വീട്ടുകാര്‍ ഉപയോഗിക്കുന്ന കുടിവെള്ള ചാലിന്റെ ഉത്ഭവം. കിണറുകള്‍ കുഴിക്കാന്‍ സാധിക്കാത്ത ഭൂപ്രദേശമായതിനാല്‍ ഈ പ്രദേശങ്ങിലെ കുടുംബങ്ങള്‍ പൂര്‍ണ്ണമായും കുടിവെള്ളത്തിനായി ഈ കാട്ടരുവിയിലെ വെള്ളമാണ്‌ ഉപയോഗിച്ചു വരുന്നത്‌.
കോഴി മാലിന്യം കൊണ്ടിട്ട്‌ ഇത്‌ മലിനപ്പെട്ടതോടെ കുടിവെള്ളം മുട്ടിയജനങ്ങള്‍ മാലിന്യം തള്ളുന്നവരെ കൈയേ്ാേടെ പിടികൂടാന്‍ സംഘടിതമായിമുന്നോട്ട്‌ വരുകയായിരുന്നു.
ആനയറ-വട്ടത്തറ റോഡരികില്‍ കോഴി മാലിന്യം പതിവായി തള്ളുന്നത്‌ മൂലം ഇതുവഴിയുള്ള കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായിത്തീര്‍ന്നിരിക്കു കയാണ്‌.
സ്‌ഥിരമായിമാലിന്യ വണ്ടികള്‍ കടന്നു പോകുന്നതിനാല്‍റോഡ്‌ പൊട്ടിപൊളിഞ്ഞ്‌ ഗതാഗതം തകരാറിലായിരിക്കുകയാണ്‌.
ജനവാസകേന്ദ്രത്തിലും റോഡുകളിലും കുടിവെള്ളത്തിലും തള്ളുന്നതിനായി കോഴി മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ സംഘടിച്ച്‌ തടയുകയും ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ ഉളിക്കല്‍ എസ്‌. ഐ രാജീവ്‌ കുമാര്‍ ,എ എസ്‌ ഐ നാസര്‍പൊയിലന്‍ ,സീനിയര്‍ സിവില്‍ പോലീസ്‌ ഓഫിസര്‍ ഉദയന്‍ എന്നിവരുടെ നേതൃത്യത്തിലുള്ള പോലിസ്‌ സ്‌ഥലം നാട്ടുകാരുടെ സഹായത്തോടെ മാലിന്യവുമായെത്തിയവരെ പിടികൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട്‌ വാഹന ഡ്രൈവര്‍ ഉള്‍പ്പെടെ വണ്ടിയിലുണ്ടായിരുന്ന.മലപ്പുറം സ്വദേശികളായ മിഥിലാജ്‌ ( 30 ) ആതില്‍ (29)നിസാറുദ്ദീന്‌ (32),സബീബ്‌ (29) എന്നിവരെ അറസ്‌റ്റ് ചെയ്‌തു.

Ads by Google
Advertisement
Friday 31 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW