ഇരിട്ടി : ഇരിട്ടി നഗരമദ്ധ്യത്തില്‍ പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന സി എച്ച് സൗധത്തില്‍ ഉണ്ടായ ഉഗ്ര സ്ഫോടനം സംബന്ധിച്ചും ബോംബുകളും വടിവാളുകളും ഉള്‍പ്പെടെ പിടിച്ചെടുത്ത സംഭവത്തിലും പോലീസ് പ്രത്യേകനേ്വഷണ സംഘത്തിന്റെ അനേ്വഷണം മുറുകുന്നു
ഓഫീസ് ചുമതലയുള്ളവരും സംഘടനാ ചുമതലയുള്ളവരും ഉള്‍പ്പെടെ പത്തോളം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എക്സ്പ്ലോസീവ് ആക്ട് പ്രകാരവും ആയുധ നിരോധന നിയമപ്രകാരവുംജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. ഓഫീസ് ചുമതലയുള്പ്പെടെയുള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആറോളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പോലിസ് നിരീക്ഷണത്തിലാണ്.
കേസനേ്വാഷണത്തിന്റെ ഭാഗമായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സംഘടനാ ചുമതലയുള്ള മുസ്ലിം ലീഗ് നേതാക്കളെ പോലിസ് ചോദ്യം ചെയ്ും ഇയതിന്റെ മുന്നോടിയായി തലശ്ശേരി എ എസ് പി ചൈത്രതേരസ ജോണ്‍ സ്ഫോടനം നടന്ന കെട്ടിടം ഇന്നലെ സന്ദര്‍ശിച്ചിരുന്നു.
ഓഫീസ് കെട്ടിടത്തിനകത്തെസ്ഫോടനം കൂടാതെ ഓഫീസിനുള്ളില്‍ നിന്നും പിടികൂടിയ ബോംബ് അടക്കമുള്ള ആയുധങ്ങളെക്കുറിച്ചും ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സി ഐ രാജിവന് വലിയവളപ്പില്‍, എസ് ഐ.പി.എം സുനില്‍കുമാര്‍, എ എസ് ഐ റെജിസ്കറിയ എന്നിവരുടെ നേതൃത്യത്തിലുള്ള പ്രത്യേകഅനേ്വഷണ സംഘം അനേ്വഷണം നടത്തുന്നുണ്ട്.
സ്ഫോടനം സംബന്ധിച്ചും ആയുധശേഖരം പിടികൂടിയതു സംബന്ധിച്ചും വ്യത്യസ്ത രീതിയിലാണ് കേസനേ്വഷണം പുരോഗമിക്കുന്നത്.
കേസനേ്വാഷണത്തിന്റെ ഭാഗമായി ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇരിട്ടി നഗരത്തിനു സമീപമുള്ള ആറോളം പേര് നിരീക്ഷണത്തിലായതെന്നാണ് സൂചന.
കേസനേ്വഷണംഊര്ജ്ജിതമാക്കിയതിനെത്തുടര്ന്നാണ് സംഘടനാ ചുമതലയുള്ളവരും ഓഫീസ് ചുമതലയുള്ളവരും ഉള്‍പ്പെടെ
പത്തോളംമുസ്ലിം ലീഗ് ഭാരവാഹികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസ്സെടുത്തത്. കേസനേ്വഷണത്തിന്റെ ഭാഗമായി. പോലീസ് സയന്റിഫിക് ഓഫീസര്‍ ശ്രുതിലേഖ കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദര്‍ശിക്കുകയും തെളിവെടുക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ സ്വഭാവം, സ്ഫോടനം നടന്ന സ്ഥലത്തിന്റെ കൃത്യത എന്നിവ വ്യക്തമായി പരിശോധിക്കാനും ഉറപ്പ് വരുത്താനുമായിരുന്നു ഇവരുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിദഗ്ധരുടെ സഹായം പോലീസ് ആവശ്യപ്പെട്ടത്. സ്ഫോടനത്തെതുടര്‍ന്ന് ഇരിട്ടി പോലീസ് നടത്തിയ പ്രാഥമിക അനേ്വഷണത്തില്‍ ലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലെ കോണ്‍ഫ്രന്‍സ് ഹോളിന്റെ മൂലയിലാണ് സ്ഫോടനം നടന്നതെന്ന് കണ്ടെത്തിയിരുന്നു.ഇതേ നിഗമനത്തില്‍ തന്നെയാണ് സ്ഫോടന സ്ഥലം പരിശോധന നടത്തിയ സയന്റിഫിക് ഓഫീസറും എത്തിച്ചേര്‍ന്നത്.