Sunday, September 23, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.19 AM

ദുരിതബാധിര്‍ക്കൊപ്പം കരിവെള്ളൂരിന്റെ കരങ്ങള്‍

പയ്യന്നൂര്‍: നൂറ്റാണ്ട്‌ കണ്ട പ്രളയത്തില്‍ സര്‍വ്വവും നഷ്‌ടപ്പെട്ടവര്‍ക്കൊപ്പം കൈകോര്‍ത്ത്‌ കരിവെള്ളൂര്‍- പെരളം ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും ജീവനക്കാരും. പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കും. പഞ്ചായത്ത്‌ ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്‌ സെക്രട്ടറിയില്‍ നിന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ സമ്മത പത്രം ഏറ്റുവാങ്ങി. വികസന കാര്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി.വി. നാരായണന്‍, ക്ഷേമകാര്യ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ. നിര്‍മ്മല, ആരോഗ്യ സ്‌റ്റാന്‍ന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി. ചന്ദ്രന്‍, അസി.സെക്രട്ടി എം.വി. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു

Ads by Google
Advertisement
Friday 31 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW