Saturday, November 17, 2018 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.19 AM

ദുരിതാശ്വാസ നിധി: ലൈബ്രറികളില്‍ നിന്ന്‌ 70 ലക്ഷം കവിഞ്ഞു

കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ലൈബ്രറികള്‍ മുഖേന ശേഖരിക്കുന്ന ദുരിതാശ്വാസ നിധിയുടെ ആദ്യ ഘട്ട യാത്ര പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത്‌ 70 ലക്ഷത്തോളം രൂപ. രണ്ടാംഘട്ട ശേഖരണം അടുത്ത മാസം ആദ്യം ആരംഭിച്ച്‌ ഒരു കോടി രൂപ സമാഹരിച്ച്‌ സര്‍ക്കാരിന്‌ നല്‍കും. പതിനായിരം രൂപ മുതല്‍ രണ്ട്‌ ലക്ഷത്തോളം രൂപയാണ്‌ ലൈബ്രറികള്‍ ധനസഹായമായി നല്‍കിയത്‌. ബുധനാഴ്‌ച മാടായി മേഖലയില്‍ ഫണ്ട്‌ ശഖരിച്ചപ്പോള്‍ ഗാന്ധി സ്‌മാരക ലൈബ്രറി, കുളപ്പുറം ഗ്രാമീണ ലൈബ്രറി എന്നിവ 1 ലക്ഷം രൂപ വീതവും മറ്റ്‌ നിരവധി ലൈബ്രറികള്‍ 25,000 രൂപയും നല്‍കി. മാടായി മേഖലയില്‍ നിന്ന്‌ 8 ലക്ഷത്തോളം രൂയാണ്‌ ലഭിച്ചത്‌. മണ്ടൂരില്‍ നടന്ന ചടങ്ങ്‌ കല്ല്യാശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിവി പ്രീത ഉദ്‌ഘാടനം ചെയ്‌തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു തുക ഏറ്റുവാങ്ങി. എ ശ്രീധരന്‍ അധ്യക്ഷനായി. എം ബാലന്‍, കെ പത്മനാഭന്‍, എം വി രവി, കെജി വല്‍സല കുമാരി എന്നിവര്‍ സംസാരിച്ചു. പിഎം കൃഷ്‌ണപ്രഭ സ്വാഗതവും എവി മണിപ്രസാദ്‌ നന്ദിയും പറഞ്ഞു. കണ്ണപുരം ചടങ്ങില്‍ കോസ്‌മോ ക്ലബ്ബ്‌ ഓണാഘോഷത്തിന്‌ വേണ്ടി ശേഖരിച്ച 12000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കി. ക്ലബ്ബ്‌ ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു ഏറ്റുവാങ്ങി. ക്ലബ്ബ്‌ പ്രസിഡന്റ്‌ യു ജോളി ജോസഫ്‌ അധ്യക്ഷനായി. എം ബാലന്‍, വി കെ ആഷിയാന എന്നിവര്‍ സംസാരിച്ചു. കെ രാഗേഷ്‌ സ്വാഗതവും യു ഷിജിന്‍ നന്ദിയും പറഞ്ഞു. അടുത്തില ഈസ്‌റ്റ് എകെജി വായനശാല വനിതാ വേദി സമാഹരിച്ച 25000 രൂപ സെക്രട്ടറി എം പുഷ്‌പ താലുക്ക്‌ സെക്രട്ടറി എം ബാലന്‍ കൈമാറി. പാറക്കടവ്‌ വായനശാല വനിതാ വേദിയും അയ്ായിരം രൂപ കൈയമാറി.

Ads by Google
Advertisement
Friday 31 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW