Sunday, September 23, 2018 Last Updated 16 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.19 AM

ബാബുരാജ്‌ അയ്യല്ലൂരിന്റെ പ്രളയ കവിത ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും ശ്രദ്ധേയമാവുന്നു

മട്ടന്നൂര്‍:പ്രളയക്കെടുതിയില്‍ നിന്നുയര്‍ന്നു വന്ന നവകേരളത്തിന്റെ മുഖമുദ്രകളും രക്ഷാ ദൌത്യത്തിന്റെ സവിശേഷതകളും കോര്‍ത്തിണക്കി ബാബുരാജ്‌ അയ്യല്ലൂര്‍ രചിച്ച പ്രളയ കവിത ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും ശ്രദ്ധേയമാവുന്നു.
പ്രശസ്‌ത ഗായകന്‍ സജീവന്‍ കുയിലൂര്‍ പാടിയ കവിത നവകേരള സൃഷ്‌ടിക്കുള്ള ഉജ്വലമായ ആഹ്വാനമാണ്‌. പ്രളയത്തിന്‌ ശേഷം ഇറങ്ങിയ കവിതകളില്‍ പ്രമേയം കൊണ്ടും ആലാപനശൈലികൊണ്ടും ഇത്‌ വേറിട്ട്‌ നില്‍ക്കുന്നു. കവിതയില്‍ നിറഞ്ഞ്‌ തുളുമ്പന്നത്‌ മാനവ സ്‌നേഹവും മാനവ ഐക്യവുമാണ്‌.22 വരികളുള്ള കവിതയില്‍ രക്ഷാദൗത്യത്തിന്റെ മുന്നണിപ്പടയാളികളായ മത്സ്യത്തൊഴിലാളികളെയും അമരക്കാരനായ മുഖ്യമന്ത്രിയേയും ഓര്‍ക്കുന്നുണ്ട്‌. രക്ഷാ ബോട്ടില്‍ കയറാന്‍ മുതുക്‌ കാണിച്ച ജൈസറും കവിതയില്‍ നിറയുന്നു.(നൂതന കേരളം നൂല്‍നൂറ്റിടാം... പെരുമയുടെ നൗകയില്‍ യാത്രയാവാം.. പ്രളയക്കടലും കടഞ്ഞ്‌ വരുന്നിതാ... മാനവ സ്‌നേഹത്തിന്‍ അമൃതകുംഭം) എന്നീ വരികളും.. (ഒലിച്ച്‌ പോയത്‌ കെടുമണ്ണ്‌... തിരിച്ച്‌ വന്നത്‌ പുതു മണ്ണ്‌) തുടങ്ങിയ വരികളും ഏറെ അര്‍ത്ഥതലങ്ങളുള്ള വരികളാണ്‌. വെറും രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ തിരുവോണ നാളിലാണ്‌ ഇതിന്റെ രചന നടത്തിയെന്ന്‌ ബാബുരാജ്‌ പറയുന്നു. മികച്ച പ്രതികരണങ്ങളാണ്‌ വന്നു കൊണ്ടിരിക്കുന്നത്‌. ഇത്‌ നല്ല രീതിയില്‍ ചിത്രീകരിച്ച്‌ കേരളം നെഞ്ചേറ്റുന്ന രീതിയില്‍ അവതരിപ്പിക്കണമെന്നാണ്‌ ആഗ്രഹം. പ്രളയാനന്തരം എന്ന്‌ പേരിട്ട ഈ കവിത ഇപ്പോള്‍ സംഗീത അകമ്പടിയില്ലാതെയാണ്‌ ഇട്ടിരിക്കുന്നത്‌. മുഖ്യമന്ത്രി ആവശ്യപ്പെട്ടത്‌ പ്രകാരം സാംസ്‌കാരിക വകുപ്പ്‌ ക്ഷണിച്ച കേരള ഗാനവും എഴുതിയയച്ച്‌ കാത്തിരിക്കുകയാണ്‌ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കൂടിയായ ബാബുരാജ്‌ അയ്യല്ലൂര്‍.

Ads by Google
Advertisement
Friday 31 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW