Monday, September 24, 2018 Last Updated 36 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.18 AM

സര്‍ക്കാര്‍ ഉത്തരവിനു പുല്ലുവില; പെരിയാര്‍ തീരത്ത്‌ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുന്നു

uploads/news/2018/08/244612/4.jpg

ഉപ്പുതറ: പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ്‌ മറികടന്ന്‌ പുനര്‍നിര്‍മിക്കുന്നതായി പരാതി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ തകര്‍ന്ന പെരിയാര്‍ തീരത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണമാണ്‌ രഹസ്യമായി നടത്തിവരുന്നത്‌. സ്വാഭാവിക നീരൊഴുക്കില്‍ നിന്നു 15 മീറ്റര്‍ അകലം പാലിച്ചേ നിര്‍മാണം നടത്താന്‍ പാടൂള്ളൂവെന്നാണ്‌ നിയമം.
നീരൊഴുക്ക്‌ തടസപ്പെടുത്തുന്ന വിധത്തില്‍ പെരിയാര്‍ കൈയേറിയാണ്‌ പല കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നത്‌. ഇവയ്‌ക്കാണ്‌ വെള്ളപ്പാച്ചിലില്‍ കേടുപാടു സംഭവിച്ചത്‌.
നിയന്ത്രണം ഉണ്ടായേക്കുമെന്നു മനസിലാക്കിയതോടെ പെരിയാറില്‍ ജലനിരപ്പ്‌ താഴ്‌ന്നയുടന്‍ അറ്റകുറ്റപ്പണി ആരംഭിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തിന്റെ സ്വഭാവത്തെക്കുറിച്ച്‌ പഠനം നടത്തി അനുയോജ്യമെങ്കില്‍ മാത്രമേ പുനര്‍നിര്‍മാണം നടത്താവൂയെന്നാണ്‌ മന്ത്രിസഭാ തീരുമാനപ്രകാരം ചീഫ്‌ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുള്ളത്‌. എന്നാല്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പോലും മറികടന്നാണിപ്പോള്‍ ജോലികള്‍ പുരോഗമിക്കുന്നത്‌.
രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദമുള്ളതിനാല്‍ പണികള്‍ ശ്രദ്ധയില്‍പെട്ടാലും നടപടിയെടുക്കാന്‍ പഞ്ചായത്തോ റവന്യു വകുപ്പോ തയാറാകുന്നില്ല. മേഖലയിലെ സാമൂഹികപ്രവര്‍ത്തകര്‍ ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ ചപ്പാത്തില്‍ നിര്‍മാണം നടത്തിവന്ന കെട്ടിടത്തിനു ഉപ്പുതറ വില്ലേജ്‌ ഓഫീസര്‍ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയിട്ടുണ്ട്‌.
എന്നാല്‍ മറ്റു വില്ലേജുകളുടെ പരിധിയിലുള്ള പെരിയാര്‍ തീരങ്ങളില്‍ പുനര്‍നിര്‍മാണം തുടരുകയാണ്‌.

Ads by Google
Advertisement
Friday 31 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW