Monday, September 24, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.18 AM

അണക്കെട്ട്‌ തുറന്നു; സമ്പാദ്യവും കടയും നഷ്‌ടപ്പെട്ട്‌ പവിത്രന്‍

uploads/news/2018/08/244611/3.jpg

ചെറുതോണി: അണക്കെട്ട്‌ തുറന്നുവിട്ടതിനെത്തുടര്‍ന്ന്‌ തന്റെ സമ്പാദ്യവും കടയും നഷ്‌ടമായ ആദ്യകാല പത്രം ഏജന്റായ കുന്നേല്‍ സി.എന്‍. പവിത്രന്‍ നഷ്‌ടപരിഹാരം ലഭിക്കാനായി അധികാരികള്‍ക്ക്‌ മുമ്പില്‍ കയറിയിറങ്ങുന്നു. ജില്ല പഞ്ചായത്ത്‌ നിര്‍മിച്ചു നല്‍കിയ ഷോപ്പിങ്‌ കോംപ്ലക്‌സില്‍ നിയമാനുസൃത കരാറില്‍ വാടക നല്‍കിയാണ്‌ കട പ്രവര്‍ത്തിച്ചിരുന്നത്‌.
സ്‌പെയര്‍ പാര്‍ട്‌സും ന്യൂസ്‌ ഏജന്‍സിയുമായിട്ടായിരുന്നു കട. രണ്ടു പെണ്‍മക്കളുള്ള പവിത്രന്‍ ഇവരെ വിവാഹം ചെയ്‌തയച്ചു. എല്ലാ പത്രങ്ങളുടെയും ഏജന്‍സിയുള്ള പവിത്രനും ഭാര്യയും രാവിലെ നാലുമുതല്‍ തന്റെ ജോലിയാരംഭിക്കും. എട്ടുവരെ ജോലി ചെയ്‌താണ്‌ ഉപജീവനം നടത്തിയിരുന്നത്‌. ഇതിനിടെയാണ്‌ അണക്കെട്ട്‌ തുറന്നുവിട്ടതിനെത്തുടര്‍ന്ന്‌ കടയും മുഴുവന്‍ സാധനങ്ങളും നഷ്‌ടപ്പെട്ടത്‌. അഞ്ചുലക്ഷത്തിലധികം രൂപയുടെ നഷടം ഉണ്ടായതായി പവിത്രന്‍ പറയുന്നു.
ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ക്രൂരതയാണ്‌ പവിത്രനുള്‍പ്പെടെയുള്ള ഇരുപതോളം വ്യാപാരികളെ ദരിദ്രരാക്കിയത്‌.
ആവശ്യമായ മുന്നറിയിപ്പു നല്‍കാതെയും സാധനങ്ങള്‍ മാറ്റുന്നതിനുള്ള അനുവാദം നല്‍കാതെയും നിയമപാലകര്‍ പീഡിപ്പിച്ചതുമൂലമാണ്‌ മുഴുവന്‍ സമ്പാദ്യവും നഷ്‌ടമായതെന്ന്‌ പവിത്രന്‍ പറയുന്നു. ട്രയല്‍ റണ്‍ നടത്തി ആദ്യം അമ്പത്‌ ക്യൂമക്‌സ്‌ ജലമായിരുന്നു തുറന്ന്‌ വിടാന്‍ തീരുമാനിച്ചത്‌.
എന്നാല്‍ ചെറിയ രീതിയില്‍ വെള്ളം തുറന്നുവിട്ടതിന്‌ ശേഷം അന്നുതന്നെ സെക്കന്റില്‍ പതിനാറായിരം ക്യൂമക്‌സ്‌ ജലം വീതം പിന്നീട്‌ തുറന്ന്‌ വിട്ടതിനെ തുടര്‍ന്നാണ്‌ വ്യാപാര സ്‌ഥാപനങ്ങള്‍ നഷ്‌ടമായത്‌. നാല്‍പ്പതിനായിരം രൂപയും നിധിപോലെ സൂക്ഷിച്ച്‌ വന്ന പുസ്‌തകങ്ങളും രേഖകളും ഫര്‍ണിച്ചറുകളും നഷ്‌ടപ്പെട്ടതായും ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത്‌ തന്റെ ഡയറി മാത്രമനാണെന്നും സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും പവിത്രന്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Friday 31 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW