Friday, September 14, 2018 Last Updated 16 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.18 AM

കാര്‍ഷിക കടം എഴുതിത്തള്ളണം: റോഷി അഗസ്‌റ്റിന്‍

ഇടുക്കി: കര്‍ഷകര്‍ എടുത്തിട്ടുള്ള 5 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന്‌ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. നിയമസഭയില്‍ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തു കാലവര്‍ഷക്കെടുതിമൂലം ഉളവായിരിക്കുന്ന സ്‌ഥിതിവിശേഷവും സംസ്‌ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി സ്വീകരിക്കേണ്ട നടപടികളും സഭ ചര്‍ച്ച ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ഉപക്ഷേപത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്താണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മുഖേന 46 പേരുടെ ജീവന്‍ ഇടുക്കിയില്‍ നഷ്‌ടപ്പെട്ടു. പൂര്‍ണമായും തകര്‍ന്ന വീടുകളുടെ ലിസ്‌റ്റില്‍ താമസയോഗ്യമല്ലാത്ത വീടുകള്‍കൂടി ഉള്‍പ്പെടുത്തണമെന്നും രണ്ട്‌ ദിവസം ക്യാമ്പില്‍ താമസിച്ചവര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ലഭ്യമാക്കത്തക്കവിധത്തില്‍ ഉത്തരവുകള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഇടുക്കിയിലെ പൊതുമരാമത്തു റോഡുകളും ഗ്രാമീണ റോഡുകളും പൂര്‍ണമായി തകര്‍ന്നു. റോഡുകളുടെ നവീകരണത്തിന്‌ ഇടുക്കിക്കായി ഒരു പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്നും 26 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ചെറുതോണി ഡാമിന്റെ അഞ്ച്‌ ഷട്ടറുകളും തുറക്കേണ്ടിവന്ന സാഹചര്യത്തില്‍ ചെറുതോണി ടൗണിന്‌ തകര്‍ച്ച നേരിട്ടിരിക്കുന്നു.
പെരിയാറിന്റെ തീരത്തുള്ള കച്ചവട സ്‌ഥാപനങ്ങള്‍ നഷ്‌ടപ്പെട്ടു. അവര്‍ക്ക്‌ സഹായം നല്‍കുന്നതിന്‌ സാധിക്കണം. ചെറുതോണി പാലത്തിന്റെ ഇരുകരകളും ഒലിച്ചുപോയതോടെ ഗതാഗത തടസം നേരിടുകയാണ്‌. നിരവധി യാത്രക്കാരും വിദ്യാര്‍ഥികളും അനുഭവിക്കുന്ന വിഷമം പരിഹരിക്കുന്നതിന്‌ ഇടുക്കി-ചെറുതോണി ഡാമുകളിലൂടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടത്തിവിടുന്നതിന്‌ അനുമതി നല്‍കണം. ഉപ്പുതോട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരനും നഷ്‌ടപ്പെട്ട വിദ്യാമോള്‍ക്ക്‌ അര്‍ഹമായ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കിയില്‍ വ്യാപകമായ കൃഷിനാശമാണ്‌ ഉണ്ടായിട്ടുള്ളത്‌. കൃഷി നഷ്‌ടപ്പെട്ടതിന്‌ അര്‍ഹമായ നഷ്‌ടപരിഹാരവും ഭൂമി പൂര്‍ണമായും നഷ്‌ടപ്പെട്ടവര്‍ക്ക്‌ പ്രത്യേക സഹായം നല്‍കുന്നതിനും നടപടിയെടുക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 31 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW