Friday, November 16, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.18 AM

കാഞ്ചിയാര്‍ പഞ്ചായത്തില്‍ 10 കോടിയുടെ നാശനഷ്‌ടം

കട്ടപ്പന: കാലവര്‍ഷത്തില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ 10 കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി അധികൃതര്‍ അവലോകന യോഗത്തില്‍ അറിയിച്ചു.
അഞ്ച്‌ വീടുകള്‍ പൂര്‍ണമായും 96 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 36 സ്‌ഥലങ്ങളില്‍ മണ്ണിടിഞ്ഞ്‌ ഏക്കറു കണക്കിനു കൃഷിഭൂമി നശിച്ചു.
എട്ടു കിണറുകളും നാലു കുളങ്ങളും ഉപയോഗരഹിതമായി. 46 ഗ്രാമീണ റോഡുകളും പി.എം.ജി.എസ്‌.വൈ പദ്ധതിപ്രകാരം നിര്‍മിച്ച നാല്‌ റോഡുകളും തകര്‍ന്നു.
അഞ്ച്‌ ക്യാമ്പുകളിലായി 450-ല്‍പ്പരം ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഒരാളില്‍ എലിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്‌.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കാഞ്ചിയാര്‍ പഞ്ചായത്ത്‌ ഒരു ലക്ഷവും അംഗങ്ങളുടെ ഒരുമാസത്തെ വേതനവും നല്‍കുമെന്ന്‌ പ്രസിഡന്റ്‌ മാത്യു ജോര്‍ജ്‌ അറിയിച്ചു. യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാലി ജോളി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കാഞ്ചിയാര്‍ രാജന്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വിജയകുമാരി ജയകുമാര്‍, സെക്രട്ടറി പി.ടി ഷൈലജ, ജൂനിയര്‍ സുപ്രണ്ട്‌ സൂധീര്‍, പഞ്ചായത്ത്‌ അംഗങ്ങള്‍, ആരോഗ്യം, കൃഷി, റവന്യൂ, എക്‌സൈസ്‌, വനം, കെ.എസ്‌.ഇ.ബി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍, ഐ.സി.ഡി.എസ്‌ പ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 31 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW