Thursday, November 15, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.18 AM

കാട്ടാനക്കൂട്ടത്തെ തുരത്താന്‍ കൈകോര്‍ത്ത്‌ ദ്രുത പ്രതികരണ സേനയും നാട്ടുകാരും

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടങ്ങളില്‍ നാശം വിതച്ച കാട്ടാനക്കൂട്ടത്തെ തമിഴ്‌നാട്‌ വനമേഖലയിലേക്കു തുരത്തിയതായി വനംവകുപ്പ്‌.
ദേവികുളം റേഞ്ച്‌ ഓഫീസര്‍ നിബു കിരണിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ നീക്കമാണ്‌ ഭാഗികമായി വിജയിച്ചത്‌. രണ്ടുദിവസത്തിനുള്ളില്‍ കാട്ടാനകളെ പൂര്‍ണമായും വനഭൂമിയിലേക്കു കയറ്റിവിടാന്‍ കഴിയുമെന്നാണ്‌ വനംവകുപ്പ്‌ കരുതുന്നത്‌. അതേസമയം തമിഴ്‌നാട്‌ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഉള്‍ക്കാടുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌ ആനകള്‍ തിരികെ മടങ്ങുന്നതിനു തടസമാകുന്നതായി ആരോപണമുണ്ട്‌.
ഇതു സംബന്ധിച്ച്‌ ഇരു സംസ്‌ഥാനങ്ങളിലെയും വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താനും തീരുമാനമായി.
ഉടുമ്പന്‍ചോല മേഖലയിലെ കാട്ടാനശല്യം നിയന്ത്രിക്കാന്‍ ഫോറസ്‌റ്റര്‍ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം മേഖലയില്‍ പരിശോധന നടത്തും. വനാതിര്‍ത്തിയിലെ തേവാരത്തു നിന്നെത്തുന്ന മൂന്നു കാട്ടാനകളാണ്‌ മേഖലയില്‍ നാശമുണ്ടാക്കുന്നത്‌. ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ കാട്ടാനകളെ തുരത്താന്‍ നടത്തിയ ശ്രമമമാണ്‌ ഭാഗികമായി വിജയിച്ചത്‌.
അതേസമയം തേവാരം മേഖലയില്‍ നിന്നു തമിഴ്‌നാട്‌ വനംവകുപ്പ്‌ കുങ്കിയാനകളെ ഉപയോഗിച്ച്‌ തുരത്തിയ ആനകളാണ്‌ ഉടുമ്പന്‍ചോലയിലെത്തിയത്‌. ഇതുകൊണ്ട്‌ ആനകളെ തമിഴനാട്‌ വനമേഖലയിലേക്കു തുരത്താനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്‌ വനംവകുപ്പുമായി ചര്‍ച്ച നടത്തി ശ്വാശത പരിഹാരം കാണുമെന്നും ദേവികുളം റേഞ്ചര്‍ അറിയിച്ചു. കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച പുരയിടങ്ങളില്‍ പരിശോധന നടത്തി അര്‍ഹമായ ധനസഹായം ലഭ്യമാക്കാനും നടപടി തുടങ്ങി.
നിരന്തരമായ കാട്ടാനശല്യത്തെ തുടര്‍ന്ന്‌ നാട്ടുകാര്‍ ബുധനാഴ്‌ച കുമളി-മൂന്നാര്‍ സംസ്‌ഥാനപാത മൂന്നു മണിക്കൂര്‍ ഉപരോധിച്ചിരുന്നു. നാട്ടുകാരുമായി ഉദ്യോഗസ്‌ഥര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ദ്രുത പ്രതികരണ സേനയെ വിന്യസിച്ചതോടെയാണ്‌ സമരം അവസാനിപ്പിച്ചത്‌.

Ads by Google
Advertisement
Friday 31 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW