Tuesday, September 25, 2018 Last Updated 35 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.15 AM

മത്സ്യത്തൊഴിലാളികള്‍ക്ക്‌ നിരാശ ബാക്കി

uploads/news/2018/08/244602/4.jpg

അമ്പലപ്പുഴ: കടലിനോട്‌ മല്ലിട്ട്‌ പിടിച്ചു കൊണ്ടുവന്ന മത്സ്യത്തിനു വില കിട്ടാതായതോടെ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു. പുന്നപ്ര ചള്ളി കടപ്പുറത്തുനിന്ന്‌ മത്സ്യബന്ധനത്തിനു പോയ വള്ളങ്ങള്‍ക്ക്‌ കഴിഞ്ഞ രണ്ടു ദിവസമായി സുലഭമായി അയല ലഭിച്ചു. തുടക്കത്തില്‍ കുട്ടയ്‌ക്ക്‌ 2000 രൂപ വരെ വില ലഭിച്ച അയല ഇന്നലെ 1000 രൂപ വച്ചാണ്‌ കച്ചവടക്കാര്‍ എടുത്തത്‌. പിന്നീട്‌ കൂട്ടയ്‌ക്ക്‌ 700 രൂപ വരെയായി. ട്രോളിങ്‌ നിരോധന സമയത്ത്‌ കനത്ത മഴ മൂലം മത്സ്യബന്ധനം നടത്താന്‍ സാധിക്കാതിരുന്നതാണ്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ തിരിച്ചടിയായത്‌.
ബോട്ടുകളിറക്കാന്‍ തുടങ്ങിയതോടെ മത്സ്യത്തിനു വിലയിടിഞ്ഞു. ഇതിനിടയില്‍ പ്രളയബാധിതരെ സഹായിക്കാന്‍ സ്വന്തം തൊഴിലുപേക്ഷിച്ചു ഭൂരിഭാഗം വളളങ്ങളും തൊഴിലാളികളും പോയി. രക്ഷാപ്രവര്‍ത്തനത്തിന്‌ വിവിധ സംഘടനകള്‍ നല്‍കിയ ആദരവുകള്‍ ഏറ്റുവാങ്ങിയ ശേഷമാണ്‌ മത്സ്യബന്ധനം സജീവമായത്‌. ഇതിനിടയില്‍ കിട്ടിയ മത്സ്യത്തിന്‌ വില കിട്ടാതായതോടെ തീരദേശം വീണ്ടും വറുതിയിലായി.

Ads by Google
Advertisement
Friday 31 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW