Sunday, November 18, 2018 Last Updated 19 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.15 AM

ആശ്രയമായി ജലഗതാഗത വകുപ്പും കെ.എസ്‌.ആര്‍.ടി.സിയും

ആലപ്പുഴ: ക്യാമ്പുകളില്‍ നിന്ന്‌ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ മടങ്ങിയവര്‍ക്ക്‌ ആശ്രയമായത്‌ കെ.എസ്‌.ആര്‍.ടി.സിയും ജലഗതാഗത വകുപ്പും. ജലഗതാഗത വകുപ്പ്‌ 24 മുതല്‍ സൗജന്യ സര്‍വീസാണ്‌ നടത്തി വരുന്നത്‌.
കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി ഇരുപതോളം ബോട്ടുകളാണ്‌ കുട്ടനാട്‌ മേഖലയിലേക്ക്‌ മാത്രമായി ഓടുന്നത്‌. കാവാലം, നെടുമുടി, കായല്‍പ്പുറം, വേണാട്ടുകാട്‌ തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തി. ആലപ്പുഴ- കോട്ടയം സര്‍വ്വീസും നടത്തി. നെടുമുടി-പുളിങ്കുന്ന്‌, നെടുമുടി- എടത്വാ എന്നിവിടങ്ങളിലേക്ക്‌ രണ്ട്‌ വീതം ഷട്ടില്‍ സര്‍വ്വീസും നടത്തിവരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വലിയതിരക്കാണ്‌ അനുഭവപ്പെട്ടത്‌.
ജലതാഗത വകുപ്പ്‌ ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചു.പ്രളയവുമായി ബന്ധപ്പെട്ട്‌ കെ.എസ്‌.ആര്‍.ടി.സി. നിരവധി സര്‍വീസുകളാണ്‌ നടത്തിയത്‌. രക്ഷാപ്രവര്‍ത്തകരെ എത്തിക്കാനും രക്ഷപെടുത്തിയവരെ ക്യാമ്പുകളിലേക്ക്‌ എത്തിക്കാനും കെ.എസ്‌.ആര്‍.ടി.സി. ഉണ്ടായിരുന്നു. ഇന്നലെ വീടുകളിലേക്കു മടങ്ങുന്നവര്‍ക്കായി ആവശ്യപ്പെടുന്ന ക്യാമ്പുകളില്‍ ബസ്‌ എത്തിച്ച്‌ സര്‍വീസ്‌ നടത്തി. 10 വണ്ടികള്‍ ക്യാമ്പിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു.
ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ കഴിഞ്ഞ ദിവസം മുതല്‍ സര്‍വീസ്‌ തുടങ്ങിതോടെ ജനങ്ങളുടെ തിരക്ക്‌ അനുഭവപ്പെടുന്നുണ്ട്‌. ജനങ്ങളുടെ സൗകര്യാര്‍ഥം ചെറിയ റോഡുകളുള്ള കുട്ടനാട്‌ മേഖലകളിലേക്ക്‌ സര്‍വീസ്‌ കൂടുതല്‍ നടത്തുന്നുണ്ട്‌. ആലപ്പുഴയില്‍ നിന്ന്‌ പൂപ്പള്ളി, ചമ്പക്കുളം, പുളിങ്കുന്ന്‌, തകഴി എന്നിവിടങ്ങളിലേക്കും പ്രത്യേക സര്‍വ്വീസ്‌ നടത്തി.

Ads by Google
Advertisement
Friday 31 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW